Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയുധങ്ങളിൽ നിർമിത ബുദ്ധി: സഹകരിക്കില്ലെന്നു ഗൂഗിൾ

google-logo-generic

വാഷിങ്ടൻ ∙ ആയുധങ്ങളിലോ ആൾനാശമുണ്ടാക്കുന്ന മറ്റു സാങ്കേതിക വിദ്യകളിലോ നിർമിതബുദ്ധി (എഐ) ഉപയോഗിക്കുന്ന ഗവേഷണത്തിൽ ഗൂഗിൾ പങ്കാളിയാകില്ലെന്നു സിഇഒ സുന്ദർ പിച്ചെ. ഡ്രോൺ ആക്രമണങ്ങൾക്കു വേണ്ടി നിർമിതബുദ്ധി ഉപയോഗിച്ചു ദൃശ്യങ്ങൾ വിശകലനം ചെയ്യുന്ന പെന്റഗൺ പദ്ധതിയിൽ സഹകരിക്കാനുള്ള ഗൂഗിളിന്റെ തീരുമാനത്തിനെതിരെ വ്യാപക വിമർശനമുയർന്ന സാഹചര്യത്തിലാണു വിശദീകരണം.

ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ വിമർശനത്തെ തുടർന്നു പദ്ധതിയിൽനിന്നു ഗൂഗിൾ പിന്മാറിയിരുന്നു. ആയുധ ഗവേഷണങ്ങളിൽ പങ്കാളിയാകില്ലെങ്കിലും സൈബർസുരക്ഷ, പരിശീലനം, സൈനിക റിക്രൂട്മെന്റ്, ആരോഗ്യപരിരക്ഷ തുടങ്ങിയ വിഷയങ്ങളിൽ സർക്കാരുമായും പ്രതിരോധ വകുപ്പുമായും സഹകരിക്കും. ഗൂഗിളിന്റെ തുടർ പ്രവർത്തനങ്ങളിൽ മാനദണ്ഡമാക്കാൻ ഏഴു തത്വങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു. ഗവേഷണം, ഉൽപന്ന വികസനം എന്നിവയെയും ബിസിനസ് തീരുമാനങ്ങളെയും നയിക്കുന്ന അടിസ്ഥാന തത്വങ്ങളാകും ഇതെന്നും സുന്ദർ പിച്ചെ പറഞ്ഞു.