Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുൽസും ഷരീഫിന്റെ ആശുപത്രി മുറിയിൽ കടന്നയാളെ പിടികൂടി

Kulsoom-Nawaz

ലണ്ടൻ ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഭാര്യ കുൽസും ചികിൽസയിൽ കഴിയുന്ന ലണ്ടനിലെ ആശുപത്രി മുറിയിൽ കടന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. നവീദ് ഫാറൂഖ് എന്നയാളാണു മുറിയിൽ കടന്നത്. സുരക്ഷാഭടന്മാർ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നു വെന്റിലേറ്ററിലാണ് കുൽസും. നേരത്തേ കാൻസറിനു ചികിൽസയിലായിരുന്നു. അക്രമിയുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്നു വ്യക്തമല്ല.