Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഹിൻഗ്യ കൂട്ടക്കൊല: വംശഹത്യയ്ക്ക് വിചാരണ ചെയ്യണമെന്നു യുഎൻ

UN-ASSEMBLY/

ജനീവ ∙ മ്യാൻമറിലെ രോഹിൻഗ്യ മുസ്‌ലിംകളെ വംശഹത്യയ്ക്കിരയാക്കിയതിനു സൈനിക മേധാവി അടക്കം ആറു ജനറൽമാരെ വിചാരണ ചെയ്യണമെന്ന് യുഎൻ മനുഷ്യാവകാശ കമ്മിഷൻ നിയോഗിച്ച മൂന്നംഗ വസ്തുതാന്വേഷണ സംഘം ശുപാർശ ചെയ്തു.

വിദ്വേഷം വളരാൻ അവസരമൊരുക്കിയും രേഖകൾ നശിപ്പിച്ചും സൈനിക അതിക്രമങ്ങളിൽ നിന്നു ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാതെയും ഓങ് സാൻ സൂചിയുടെ നേതൃത്വത്തിലുള്ള സർക്കാർ വംശഹത്യയ്ക്കു കൂട്ടുനിൽക്കുകയായിരുന്നെന്നും സമൂഹമാധ്യമമായ ഫെയ്സ്ബുക് വംശീയവിദ്വേഷം പടർത്താൻ ഉപയോഗിക്കപ്പെട്ടുവെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തി.

റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ, മ്യാൻമർ സൈനിക മേധാവിയുടെ അക്കൗണ്ടും സൈനിക ടിവി ചാനലിന്റെയും സൈന്യവുമായി ബന്ധപ്പെട്ട പേജുകളും ഫെയ്സ്ബുക് നീക്കം ചെയ്തു.