Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരിഫ് അൽവി‌ പാക്കിസ്ഥാൻ പ്രസിഡന്റായി അധികാരമേറ്റു

Arif-Alvi ആരിഫ് അൽവി

ഇസ്‌ലാമാബാദ് ∙ ഭരണകക്ഷിയായ പാക്കിസ്ഥാൻ തെഹ്‌രീകെ പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിശ്വസ്തനുമായ ആരിഫ് അൽവി (69) പാക്കിസ്ഥാന്റെ പുതിയ പ്രസിഡന്റായി അധികാരമേറ്റു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സാഖിബ് നിസാർ സത്യവാചകം ചൊല്ലിക്കൊടുത്തു.

ഇമ്രാൻ ഖാൻ, സൈനികമേധാവി ജനറൽ ഖമർ ജാവേദ് ബജ്‍വ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി, സൗദി മന്ത്രി അവ്വാദ് ബിൻ സാലെ എന്നിവരും പങ്കെടുത്തു. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ദന്ത ഡോക്ടറായിരുന്ന ഹബീബ് അൽവിയുടെ മകനാണു കറാച്ചിയിൽ ജനിച്ച ആരിഫ് അൽവി. ആരിഫും ദന്ത ഡോക്ടറാണ്.