Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെനസ്വേലയിൽ മൂന്ന് മാധ്യമപ്രവർത്തകർ അറസ്റ്റിൽ

കരാക്കസ് (വെനസ്വേല) ∙ സർക്കാരിനെതിരെ പ്രവർത്തിച്ചുവെന്നാരോപിച്ചു മൂന്നു വിദേശ മാധ്യമപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊളംബിയ അതിർത്തിയിൽവച്ച് അറസ്റ്റിലായ ഇവരിൽ രണ്ടുപേർ ബ്രിട്ടനിൽനിന്നും ഒരാൾ അർജീനയിൽനിന്നും ഉള്ളവരാണ്. ബ്രിട്ടിഷ് ടെലിവിഷൻ കമ്പനിയായ ഐടിഎന്നിനു വേണ്ടി ജോലിചെയ്യുന്ന ബാർണി ഗ്രീൻ, ഡാൻ റിവേഴ്സ്, ലോറ സരാവിയ എന്നിവരാണ് അറസ്റ്റിലായത്.

ഗ്രീനും സരാവിയയും നേരത്തേ ബിബിസിക്കു വേണ്ടി ജോലി ചെയ്തിരുന്നവരാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ മഡുറോ സർക്കാർ മാധ്യമങ്ങൾക്കു കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. യുഎസ് പിന്തുണയോടെ തന്നെ അട്ടിമറിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷത്തെ രാജ്യാന്തര മാധ്യമങ്ങൾ തുണയ്ക്കുന്നു എന്നാണു മഡുറോയുടെ ആരോപണം.