Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്റർപോൾ മുൻമേധാവിക്ക് ചൈനയിൽ പദവിനഷ്ടം

meng-hongwei മെങ് ഹോങ്‌വെയി

ബെയ്ജിങ് ∙ ചൈനക്കാരനായ ഇന്റർപോൾ മുൻ മേധാവി മെങ് ഹോങ്‌വെയിയെ (64) പാർലമെന്റിന്റെ ഉപദേശകസമിതിയിൽനിന്നു ചൈന നീക്കും. അധികാരങ്ങളില്ലാത്ത ഉന്നത അലങ്കാരപദവിയാണിത്. അഴിമതിക്കേസുകളിൽ അന്വേഷണം നേരിടുന്ന മെങ് ചൈനയിൽ തടവിലാണ്. കഴിഞ്ഞമാസാദ്യം നാട്ടിലേക്കു പോയ മെങ്ങിനെ കാണാനില്ലെന്നു ഭാര്യ പരാതിപ്പെട്ടിരുന്നു. പിന്നാലെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മെങ് രാജിവച്ചതായി ഇന്റർപോളും വ്യക്തമാക്കിയിരുന്നു. 2016ലാണു മെങ്ക് ഇന്റർപോൾ പ്രസിഡന്റായത്.

related stories