Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാന് ചൈന 600 കോടി ഡോളർ നൽകും

ബെയ്ജിങ് ∙ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന് ചൈന 600 കോടി ഡോളർ ധനസഹായം നൽകും.  പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഈ പ്രഖ്യാപനമുണ്ടായത്.

ഇരു രാജ്യങ്ങളും തമ്മിൽ വിവിധ സഹകരണ കരാറുകൾ ഒപ്പുവച്ചേക്കും. പാക്കിസ്ഥാന്റെ വിദേശനാണ്യ കരുതൽ ശേഖരം ഈ വർഷം 42 ശതമാനം ഇടിഞ്ഞിരുന്നു. ഇമ്രാൻ അധികാരത്തിലെത്തിയിട്ട് 2 മാസമേ ആയുള്ളൂ.

related stories