Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചന്ദ്രയാത്രയുടെ സ്മരണികയ്ക്ക് ലേലത്തിൽ മൂന്നരക്കോടി രൂപ

ന്യൂയോർക്ക് ∙ മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയതിന്റെ സ്മാരകഫലകം 4.68 ലക്ഷം ഡോളറിനു (3.41 കോടി രൂപയിലേറെ) ലേലത്തിൽ പോയി. ചന്ദ്രനിലിറങ്ങിയ ആദ്യത്തെ മനുഷ്യൻ, നിൽ ആംസ്ട്രോങ്ങിന്റെ ശേഖരത്തിലുള്ളതായിരുന്നു ഫലകം. 1969 ജൂലൈ 20 ന് ചന്ദ്രനിലിറങ്ങിയ അപ്പോളോ 11 ന്റെ രൂപം സ്റ്റീലിൽ ആലേഖനം ചെയ്തതാണു ഫലകം. അപ്പോളോ 11 ൽ ഈ സ്റ്റീൽ രൂപവും ചന്ദ്രനിലെത്തിയിരുന്നു. തിരികെ വന്നശേഷം ഇത് തടികൊണ്ടുള്ള ഫലകത്തിൽ ഉറപ്പിച്ച് നീൽ ആംസ്ട്രോങ്ങിനു സമ്മാനിച്ചു.

ആംസ്ട്രോങ്ങിനൊപ്പമുണ്ടായിരുന്ന എഡ്വിൻ ആൽഡ്രിനും മൈക്കൽ കോളിൻസിനും സമാനമായ ഫലകങ്ങൾ സമ്മാനിച്ചിരുന്നു. ആംസ്ട്രോങ്ങിന്റെ ശേഖരത്തിൽ ഒരുഭാഗം ലേലം ചെയ്യാൻ മക്കളായ റിക്കും മാർക്കുമാണ് തീരുമാനിച്ചത്. ചാന്ദ്രദൗത്യവുമായി ബന്ധപ്പെട്ട 2000 ത്തിലേറെ വസ്തുക്കൾ ആംസ്ട്രോങ്ങിന്റെ ശേഖരത്തിലുണ്ട്. ഫലകത്തിനു പുറമേ, ചന്ദ്രനിലേക്കു കൊണ്ടുപോയ യുഎസ് പതാകയും ലേലം ചെയ്തു. ഇതിന് 2.75 ലക്ഷം ഡോളർകിട്ടി.