Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഡ്രിസ് എൽബ ഒരു രക്ഷയുമില്ല!; പീപ്പിൾ മാഗസിന്റെ ‘സെക്സിയെസ്റ്റ് മാൻ എലൈവ്’

Idris Elba ഇഡ്രിസ് എൽബ

ലൊസാഞ്ചലസ്∙ കറുപ്പഴകിന്റെ വശ്യതയുമായി ആരാധകരുടെ മനം കവർന്ന ബ്രിട്ടിഷ് നടൻ ഇഡ്രിസ് എൽബയെ (46) ലോകത്തു ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ലൈംഗികാകർഷകത്വമുള്ള പുരുഷനായി യുഎസിലെ ‘പീപ്പിൾ’ മാഗസിൻ തിരഞ്ഞെടുത്തു. ബിബിസി ടെലിവിഷനിലെ കുറ്റാന്വേഷണ പരമ്പരയായ ലൂഥറിൽ തകർപ്പൻ പ്രകടനവുമായി ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ എൽബ അടുത്ത ജയിംസ് ബോണ്ട് ആകണമെന്ന് ആവശ്യപ്പെടുന്ന ലക്ഷക്കണക്കിന് ആരാധകരുണ്ട്. വെളളക്കാരല്ലാത്ത രണ്ടു പേരെ മുൻപ് പീപ്പിൾ വാരികയുടെ ‘സെക്സിയെസ്റ്റ് മാൻ’ പട്ടം നേടിയിട്ടുള്ളൂ– ഡെൻസൽ വാഷിങ്ടനും (1996) ഡ്വേൻ ജോൺസനും (2016).