Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപാവലി ദിനത്തിൽ ദിയ സ്റ്റാംപുമായി യുഎൻ

stamp

ന്യുയോർക്∙ പ്രകാശം ചൊരിയുന്ന മൺചെരാതുമായി (ദിയ) ദീപാവലി സ്റ്റാംപ് പുറത്തിറക്കി ഐക്യരാഷ്ട്ര സംഘടനയുടെ (യുഎ‍ൻ) തപാൽ വകുപ്പ്. രാജ്യാന്തര എയർ മെയിലിന്റെ അടിസ്ഥാന നിരക്കായ 1.15 ‍ഡോളറാണ് വില. രണ്ടു തരം ചിത്രങ്ങളുളള 10 സ്റ്റാംപുകൾ ദീപാലംകൃതമായ യുഎൻ മന്ദിരത്തിന്റെ പശ്ചാത്തലത്തിലുള്ള ഷീറ്റിൽ ലഭിക്കും. യുഎൻ ഓഫിസ് ആവശ്യങ്ങൾക്കു മാത്രം ഉപയോഗിക്കുന്ന സ്റ്റാംപ്, അവ ശേഖരിക്കുന്നവർക്കു ഓൺലൈനായി ലഭിക്കും. യുഎസ് പോസ്റ്റൽ സർവീസ് 2016 ൽ ദീപാവലി സ്റ്റാംപ് ഇറക്കിയിരുന്നു.