Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്ക് അധീന കശ്മീരിൽ സർക്കാർ വിരുദ്ധറാലി

ന്യൂഡൽഹി∙ പാക്ക് അധിനിവേശ കശ്മീരിലെ (പിഒകെ) ബാഗ് ജില്ലയിൽ പാക്കിസ്ഥാൻ വിരുദ്ധ റാലി. പാക്ക് അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു റാലി. യുണൈറ്റഡ് കശ്മീർ പീപ്പിൾസ് നാഷനൽ പാർട്ടി (യുകെപിഎൻപി) യുടെ ദ്വിദിന സമ്മേളനത്തോടനുബന്ധിച്ചാണു പ്രതിഷേധറാലി നടത്തിയത്.

ജിൽഗിത് ബാൾട്ടിസ്ഥാനിലെ അണക്കെട്ടു നിർമാണം പാക്കിസ്ഥാൻ ഉടൻ നിർത്തണമെന്നു പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. യുകെപിഎൻപിയുടെ പ്രവാസിയായ മേധാവി സർദാർ ഷൗക്കത്ത് അലി കശ്മീരി ബാഗ് റാലിയെ ഫോണിലൂടെ അഭിവാദ്യം ചെയ്തു. പാക്ക് അധികൃതർ ഭരണം തദ്ദേശവാസികൾക്കു വിട്ടുനൽകി തൽസ്ഥിതി വ്യവസ്ഥ പാലിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു,