ADVERTISEMENT

മസ്കത്ത്/അമ്പലപ്പുഴ ∙ ഒമാനിലെ വെള്ളപ്പൊക്കത്തിനിടെ താമസ സ്ഥലത്തെ മതിൽ ഇടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ പുന്നപ്ര പുത്തൻപുരയ്ക്കൽ അശ്വിന് (27) ഇതു രണ്ടാം ജന്മം. ഇരുകാലുകളുടെയും മുട്ടിനു താഴെ പരുക്കേറ്റതിനാൽ നാട്ടിലേക്ക് വരാനുള്ള ശ്രമത്തിലാണ്. 

ഞായറാഴ്ച ഉച്ചയ്ക്ക് താമസ സ്ഥലത്ത് ആഹാരം കഴിക്കാൻ എത്തിയപ്പോഴാണ് വെള്ളം ഇരച്ചുകയറിയത്. ഒപ്പമുള്ളവരുമായി ഗേറ്റ് അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ മതിലും ഗേറ്റും നിലം പൊത്തി പത്തനംതിട്ട കടമ്പനാട് നെല്ലിമുകൾ സ്വദേശി സുനിൽകുമാറിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് മതിലും ഗേറ്റും അശ്വിന്റെ കാലുകളിലേക്ക് വീണത്. വെള്ളം തലയ്ക്കു മീതെ ഒഴുകുന്നുണ്ടായിരുന്നു. സമീപമുണ്ടായിരുന്ന കാറിനു മുകളിൽ കയറിയതിനാൽ ജീവൻ തിരികെ കിട്ടി. പിന്നെയൊന്നും ഓർമയില്ലെന്ന് അശ്വൻ പറഞ്ഞു. മത്സ്യത്തൊഴിലാളി കുടുംബാംഗമായ അശ്വിൻ 8 മാസം മുൻപാണ് ഒമാനിലെത്തിയത്. മകൻ തിരികെ വരുന്നതും കാത്തിരിക്കുകയാണ് ടൈറ്റസും പ്രസീനയും. 

English Summary:

Oman Floods : Punnapra native Ashwin was seriously injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com