ADVERTISEMENT

നാറാത്ത് (കണ്ണൂർ)∙ പ്രശസ്ത തിരക്കഥാകൃത്തും സാഹിത്യകാരനുമായ ബൽറാം മട്ടന്നൂർ (62) അന്തരിച്ചു. സുരേഷ് ഗോപിക്കു മികച്ച നടനുള്ള ദേശീയ പുരസ്കാരമുൾപ്പെടെ നിരവധി ബഹുമതികൾ നേടിയ കളിയാട്ടം, കർമയോഗി, സമവാക്യം, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്.

മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ, നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ) ബലൻ (സ്മരണകൾ) പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക) അനന്തം (പരീക്ഷണ കൃതി) കാശി (നോവൽ) തുടങ്ങി നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

പരേതരായ സി.എച്ച്. പത്മനാഭൻ നമ്പ്യാരുടെയും സി.എം. ജാനകിയമ്മയുടെയും മകനാണ്. കെ.എൻ. സൗമ്യയാണ് ഭാര്യ. മകൾ: ഗായത്രി ബൽറാം. സഹോദരങ്ങൾ: ജയറാം, ശൈലജ, ഭാർഗവറാം, ലതീഷ്.

English Summary:

Screenplay writer Balram Narath passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com