കമ്പനി/ബോർഡ് അസിസ്റ്റന്റ് നിയമനം കാത്ത് ഉദ്യോഗാർഥികൾ; നിയമന നടപടികൾ തുടങ്ങി കെഎസ്ഇബിയും കെഎസ്എഫ്ഇയും
Mail This Article
കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയ കമ്പനി/കോർപറേഷൻ/ബോർഡുകളിലെ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമന ശുപാർശ നീളുന്നു.
മാർച്ച് 13നു നിലവിൽ വന്ന റാങ്ക് ലിസ്റ്റ് ഒരു മാസം കഴിഞ്ഞിട്ടും നിയമന ശുപാർശാ തുടങ്ങിയിട്ടില്ല. പിഎസ്സിയുടെ കൊല്ലം മേഖലാ ഓഫിസിൽ നിയമന ശുപാർശാനടപടികൾ പുരോഗമിക്കുന്നത്. ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡ്/ഫാമിങ് കോർപറേഷൻ തുടങ്ങിയ കമ്പനി/കോർപറേഷൻ/ ബോർഡുകളിലേക്കുള്ള അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമനനടപടികളും ഇവിടെയാണു നടക്കുന്നത്. കെഎസ്ഇബി, കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള അസിസ്റ്റന്റ് നിയമന ശുപാർശാ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഒരു മാസത്തിനകം നിയമന ശുപാർശ നൽകുമെന്നുമാണു വിവരം.
∙ ലിസ്റ്റിൽ 7709 പേർ, റിപ്പോർട്ട് ചെയ്തത് 531 ഒഴിവ്
മെയിൻ ലിസ്റ്റിൽ 3763, സപ്ലിമെന്ററി ലിസ്റ്റിൽ 3836, ഭിന്നശേഷി ലിസ്റ്റിൽ 110 എന്നിങ്ങനെ 7709 പേരാണു കമ്പനി/ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലുള്ളത്.
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നായി അസിസ്റ്റന്റ് തസ്തികയിലെ 531 ഒഴിവുകൾ പിഎസ്സിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ ഒഴിവ് കെഎസ്എഫ്ഇയിലാണ്– 475. കുറവ് വാട്ടർ അതോറിറ്റി, കെഎസ്ഇബി, കെഎംഎംഎൽ എന്നിവിടങ്ങളിൽ–ഒന്നു വീതം. സിവിൽ സപ്ലൈസ് കോർപറേഷനിൽ 27 ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
∙ മുൻ ലിസ്റ്റിൽ 3883 നിയമന ശുപാർശ
കമ്പനി/ബോർഡ് അസിസ്റ്റന്റ് തസ്തികയുടെ മുൻ റാങ്ക്ലിസ്റ്റിൽനിന്ന് 3883 പേർക്കു നിയമന ശുപാർശ ലഭിച്ചു. 2019 ഡിസംബർ 31നു നിലവിൽ വന്ന ലിസ്റ്റ് 2022 ഡിസംബർ 30ന് അവസാനിച്ചു.
നിയമനനില: ഓപ്പൺ മെറിറ്റ്–3216, ഈഴവ–3228, എസ്സി–സപ്ലിമെന്ററി 239, എസ്ടി–സപ്ലിമെന്ററി 91, മുസ്ലിം–സപ്ലിമെന്ററി 134, എൽസി/എഐ–സപ്ലിമെന്ററി 79, വിശ്വകർമ–3689, എസ്ഐയുസി നാടാർ–4238, ഹിന്ദു നാടാർ–സപ്ലിമെന്ററി 20, എസ്സിസിസി–സപ്ലിമെന്ററി 29, ധീവര–3272. ഭിന്നശേഷി: എൽവി–72, എച്ച്ഐ–56. ഒബിസി വിഭാഗത്തിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.