ADVERTISEMENT

അശ്വതി: ഈശ്വരപ്രാർഥനകളാലും വിദഗ്ധചികിത്സകളാലും വിശ്രമത്താലും സന്താനഭാഗ്യമുണ്ടാകും. ശ്രമകരമായ പ്രവർത്തനങ്ങൾ മൂലം വിജയപഥത്തിലെത്താൻ കഴിയും. വിദ്യാര്‍ഥികൾക്കു പരീക്ഷകളിൽ അറിവുള്ളതിനെക്കാൾ ഭംഗിയായി അവതരിപ്പിക്കാൻ സാധിച്ചതിൽ ആശ്ചര്യമനുഭവപ്പെടും. വാഹനം മാറ്റി വാങ്ങാനിടവരും. ഉദ്ദേശിച്ച വിഷയത്തിൽ വിദ്യാലയത്തിൽ ഉപരിപഠനത്തിനു ചേരും. വിദേശത്തുള്ളവർക്കു സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. 

ഭരണി: വലിയ വാഹനം വാങ്ങാൻ അവസരമുണ്ടാകും. നഷ്ടപ്പെട്ട രേഖകൾ തിരിച്ചു ലഭിക്കും. ഔദ്യോഗികമായി മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും മുൻകാലപ്രാബല്യത്തോടു കൂടിയ ശമ്പളവർധനയോടെ ലഭിക്കും. തൊഴിൽമേഖലകളിൽ നിന്നു സാമ്പത്തികനേട്ടമുണ്ടാകും. കൃഷിവകുപ്പിന്റെ സഹകരണത്തോടു കൂടി ആധുനിക കൃഷിസമ്പ്രദായം നടപ്പാക്കും. തൊഴിലധിഷ്ഠിതമായ പാഠ്യപദ്ധതിയിൽ ചേരും.

കാർത്തിക: ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. സുദൃഢമായ തീരുമാനങ്ങൾ അവലംബിക്കാൻ ഉൾപ്രേരണയുണ്ടാകും. മേലധികാരിയുെട ആജ്ഞകൾ അനുസരിക്കേണ്ടി വരും. പണം മുൻകൂട്ടി ചെലവാക്കിയുള്ള പ്രവൃത്തികളിൽ നിന്നു പിന്മാറുന്നതാണു നല്ലത്. ചർച്ചകൾ, പരീക്ഷ, ഇന്റർവ്യൂ, കലാകായികമത്സരങ്ങൾ തുടങ്ങിയവയിൽ തൃപ്തിയായി അവതരിപ്പിക്കാൻ സാധിക്കും.

രോഹിണി : സുഖദുഃഖങ്ങൾ ഒരു പോലെ സ്വീകരിക്കാനുള്ള മാനസികാവസ്ഥ വന്നു ചേരും. ഉത്സാഹം, കാര്യനിർവഹണ ശേഷി, ദീർഘവീക്ഷണത്തോടു കൂടിയുള്ള പ്രവർത്തനശൈലി തുടങ്ങിയവ സർവാദരങ്ങൾക്കും വഴിയൊരുക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും.

മകയിരം : വിദഗ്ധചികിത്സകളാലും വിശ്രമത്താലും ആരോഗ്യം തൃപ്തികരമായിരിക്കും. വ്യാപാരത്തിൽ മാന്ദ്യം അനുഭവപ്പെടും. അമിതവേഗത്തിലുള്ള വാഹന ഉപയോഗം നിയന്ത്രിക്കണം. വരവും ചെലവും തുല്യമായിരിക്കും. നിയുക്തപദവിക്കു സ്ഥാനചലനം ഉണ്ടാകുമെന്നറിഞ്ഞതിനാൽ മറ്റു ജോലികൾക്ക് അപേക്ഷ നൽകും.

തിരുവാതിര: അമിതാവേശം നിയന്ത്രിക്കണം. വരവും െചലവും തുല്യമായിരിക്കും. ഉദ്യോഗമുപേക്ഷിച്ച് വ്യാപാര വിപണനമേഖലകളിൽ പണം മുടക്കുന്നത് രണ്ടു വർഷത്തേക്ക് അബദ്ധമാകും. യാത്രാവേളയിൽ വിലപ്പെട്ട രേഖകളും ആഭരണങ്ങളും വളരെ ശ്രദ്ധിക്കണം. തൊഴിൽ മേഖലകളിൽ ഇൻഷുറൻസ് പദ്ധതികൾ അവലംബിക്കുന്നതിനാൽ കൃഷിനാശം ഉണ്ടായാലും സാമ്പത്തികനഷ്ടം കുറയും.

പുണർതം : വാഹന ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടിവരും. വാഹനം മാറ്റി വാങ്ങും. ദേഹത്തിനു തളർച്ച, പക്ഷവാതം, ഹൃദ്–നാഡീരോഗങ്ങൾ എന്നിവയ്ക്കെതിരെ കരുതൽ വേണം. പണം കടംകൊടുക്കുക, ജാമ്യം നിൽക്കുക എന്നിവ ഒഴിവാക്കണം. നിസ്സാരകാര്യങ്ങൾക്കു പോലും കഠിനപ്രയത്നം വേണ്ടി വരും. സുപ്രധാനമായ പലതും മറന്നു പോകും.

പൂയം: സങ്കല്‍പത്തിനനുസരിച്ച് ഉയരുവാൻ പുത്രന് അവസരം ലഭിച്ചതിനാൽ ആശ്വാസം തോന്നും. പരസ്പരവിശ്വാസം നഷ്ടപ്പെട്ടതിനാൽ കൂട്ടുകച്ചവടത്തിൽ നിന്നു പിന്മാറും. നഷ്ടപ്പെട്ടു എന്നു കരുതുന്ന രേഖകൾ തിരിച്ചു ലഭിക്കും. കീഴ്‌ജീവനക്കാരെ നിയന്ത്രിക്കുവാൻ പ്രാപ്തിയുള്ള ഉദ്യോഗസ്ഥനെ നിയമിക്കും. നിശ്ചയദാർഢ്യത്തോടു കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. സജീവസാന്നിധ്യത്താൽ വ്യാപാര–വിണന–വിതരണ മേഖലകളിലുള്ള അനിശ്ചിതാവസ്ഥ ഒഴിഞ്ഞു മാറി, നിലനിൽപ് ഉണ്ടാകും.

ആയില്യം : ദീർഘകാല പദ്ധതികൾക്ക് ഉപദേശങ്ങളും നിർദേശങ്ങളും സ്വീകരിക്കും. കടംകൊടുത്ത സംഖ്യ മധ്യസ്ഥർ മുഖാന്തരം ഗഡുക്കളായി ലഭിക്കുവാൻ ധാരണയാകും. പ്രവർത്തനമണ്ഡലങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുവാൻ നിർദേശം തേടും. വിദേശത്ത് ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും. മക്കൾക്ക് ഉയർന്ന പദവിയോടു കൂടിയ ഉദ്യോഗം ലഭിക്കും. സംയുക്തകൃഷിരീതികളിൽ പണം മുടക്കും.

മകം: വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യുന്ന വ്യാപാരത്തിനു ക്രമാനുഗതമായ വളർച്ച അനുഭവപ്പെടും. പ്രാദേശിക പിന്തുണ ലഭിച്ചതിനാൽ കക്ഷി രാഷ്ട്രീയ മത്സരത്തിൽ വിജയിക്കും. ഭരണസംവിധാനത്തിൽ പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കുവാന്‍ സാധിക്കും. സമ്പൂർണ അധികാരം ലഭിച്ചതിനാൽ ഭരണസംവിധാനത്തിൽ മാറ്റങ്ങൾ വരുത്തി പ്രവർത്തനക്ഷമമാക്കും. മംഗളകർമങ്ങളിലും വിശേഷാവസരങ്ങളിലും പങ്കെടുക്കും. പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയിക്കും.

പൂരം: സഹപ്രവർത്തകരുമായി വിജയാഹ്ലാദം പങ്കുവയ്ക്കുവാനവസരമുണ്ടാകും. വിവരസാങ്കേതികവിദ്യയിൽ പുതിയ കണ്ടെത്തലുകൾക്ക് അംഗീകാരം ലഭിക്കും. സ്വന്തം ആശയവും അന്യരുടെ പണവും സമന്വയിപ്പിച്ച് പുതിയ കർമപദ്ധതികൾ രൂപകൽപന ചെയ്യും. വ്യാപാര–വിപണന–വിതരണ മേഖലകളിലുള്ള ക്ഷയാവസ്ഥ പരിഹരിച്ച് ക്രമാനുഗതമായ വളർച്ചയും സാമ്പത്തിക പുരോഗതിയും ഉണ്ടാകും.

ഉത്രം: പദ്ധതി ആസൂത്രണ വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ ആത്മാഭിമാനം തോന്നും. പ്രണയബന്ധത്തിന് രക്ഷിതാക്കളില്‍ നിന്ന് അനുമതി ലഭിക്കും. സന്താനഭാഗ്യമുണ്ടാകും. സഹപ്രവർത്തകരുടെ തർക്കങ്ങൾ പരിഹരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. ആതുരസേവനത്തിൽ ആത്മാർഥമായി പ്രവർത്തിക്കും.

അത്തം: സംയോജിതകൃഷി സമ്പ്രദായം നടപ്പിലാക്കും. മാതാപിതാക്കളെ സുരക്ഷിതത്വമുളള സ്ഥലത്തേക്കു മാറ്റിത്താമസിപ്പിക്കും. പുണ്യപ്രവൃത്തികൾക്കും ധർമപ്രവൃത്തികൾക്കും സർവാത്മനാ സഹകരിക്കും. സ്വന്തം കാര്യങ്ങൾ മാറ്റിവച്ച് മറ്റുള്ളവരുടെ കാര്യങ്ങൾ നിറവേറ്റും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും.

ചിത്തിര : ഭഗത്തിൽ ലഭിച്ച പൂർവികസ്വത്തിൽ ഗൃഹനിർമാണം പൂർത്തിയാക്കും. നീതിപൂർവവും നിയമപരവുമല്ലാത്ത പ്രവർത്തനങ്ങളിൽ നിന്നു പിന്മാറും. പഠിക്കുമ്പോൾത്തന്നെ വന്നു ചേരുന്ന ഉദ്യോഗാവസരങ്ങൾ നഷ്ടപ്പെടുമെങ്കിലും ഉപരിപഠനത്തിന് സഹായകമാകയാൽ ആശ്വാസം തോന്നും. വാഹനാപകടം, വീഴ്ച തുടങ്ങിയവ ഉണ്ടാകാതിരിക്കാൻ ശ്രദ്ധ വേണം.

ചോതി:പ്രതിസന്ധികൾ തരണം ചെയ്യാൻ കഠിനപ്രയത്നം വേണ്ടി വരും. ലാഭോദ്ദേശപ്രവൃത്തികളിൽ അശ്രാന്തപരിശ്രമത്താൽ പകുതി അനുഭവമുണ്ടാകും. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധിക്കണം. കാലാവസ്ഥാ വ്യതിയാനത്താൽ കൃഷിനാശം സംഭവിക്കും. വാഗ്വാദങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറണം. പലവിധത്തിലുള്ള അസുഖങ്ങളാൽ വിദഗ്ധ പരിശോധനയ്ക്കു തയാറാകും.

വിശാഖം: പണം മുടക്കിയുള്ള വ്യാപാരത്തിൽ നിന്നു പിന്മാറാനുള്ള പ്രചോദനമുണ്ടാകും. അമിതാവേശം നിയന്ത്രിക്കണം. സംയുക്തസംരംഭങ്ങളിൽ ഏർപ്പെടരുത്. നിസ്സാരകാര്യങ്ങൾക്കു പോലും അഹോരാത്രം പ്രയത്നം വേണ്ടിവരും. വാഗ്വാദങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണു നല്ലത്. പണം കടം കൊടുക്കുമ്പോഴും ജാമ്യം നിൽക്കുമ്പോഴും ജാഗ്രത വേണം.

അനിഴം :ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും സ്ഥാനമാറ്റവും അംഗീകാരവും ലഭിക്കും. വിദേശത്തു സ്ഥിരതാമസമാക്കാനുള്ള അനുമതി ലഭിക്കും. വിശ്വാസയോഗ്യമായ പ്രവർത്തനങ്ങളിൽ പങ്കു ചേരും. ഔദ്യോഗികമായും തൊഴിൽമേഖലകളോടു ബന്ധപ്പെടും. വിദേശയാത്ര വേണ്ടി വരും. വ്യാപാര വ്യവസായ മേഖലകളിൽ പുരോഗതിയുണ്ടാകും.

തൃക്കേട്ട : വർഷങ്ങൾക്കു ശേഷം അവധിക്കാലം ജന്മനാട്ടിൽ ചെലവഴിക്കാൻ കഴിയും. പഴയകാല സുഹൃത്തുക്കളെ കാണാൻ അവസരമുണ്ടാകും. ജീവിത പങ്കാളിയുടെ ജോലിയെ അടിസ്ഥാനപ്പെടുത്തി തൊഴിൽ ക്രമീകരിക്കും. വ്യവസ്ഥകൾ പാലിച്ചു പുതിയ കരാർ ജോലികൾ ഏറ്റെടുക്കും.

മൂലം : വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. അപ്രധാനങ്ങളായ കാര്യങ്ങളിൽ അനാവശ്യമായി ആലോചിക്കുന്ന പ്രവണത ഒഴിവാക്കണം. മേലധികാരിയുടെ സംശയങ്ങൾക്കു വ്യക്തമായ വിശദീകരണം നൽകേണ്ടി വരും. കരുതല്‍ വേണം.

പൂരാടം: ജീവിതശൈലീരോഗങ്ങളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. ജീവിത സാഹചര്യങ്ങളെ ക്ഷമയോടു കൂടി നേരിടും. ഔദ്യോഗിക ചുമതലകളും യാത്രകളും കൂടും. സമർപ്പിക്കുന്ന പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. അനുചിതപ്രവൃത്തികളിൽ നിന്നു സുഹൃത്തിനെ രക്ഷിക്കാൻ സാധിക്കും. വിദേശബന്ധമുള്ള വ്യാപാര വ്യവസായങ്ങൾക്കു തുടക്കം കുറിക്കും.

ഉത്രാടം: സാഹചര്യങ്ങളാൽ വേർപെട്ടു താമസിക്കുന്ന ദമ്പതികൾക്കു പുനസ്സമാഗമം സാധ്യമാകും. വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാനിടവരും. പുതിയ വ്യാപാര വിപണന മേഖലകൾ ഏറ്റെടുക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും.

തിരുവോണം: ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി പ്രാണായാമവും വ്യായാമവും യോഗാഭ്യാസവും ശീലിക്കും. പറയുന്ന ആശയങ്ങളും ചെയ്യുന്ന കാര്യങ്ങളും അന്യർക്ക് ഉപകാരപ്രദമാകും. ഔദ്യോഗികതലത്തിൽ ചുമതലകളും യാത്രാക്ലേശവും കൂടും. ഉപരിപഠനം പൂർത്തിയാക്കി നല്ല ഉദ്യോഗം ലഭിക്കും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരും.

അവിട്ടം : മക്കളുെട സൽപ്രവൃത്തികളാൽ സന്തോഷവും ആത്മാഭിമാനവും തോന്നും. പുരാണം, ഇതിഹാസം തുടങ്ങിയ ഭാരതീയ ശാസ്ത്രങ്ങളിൽ താൽപര്യം വർധിക്കും. സജീവസാന്നിധ്യത്താലും കഠിനാധ്വാനത്താലും തൊഴിൽമണ്ഡലങ്ങളിൽ പുരോഗതിയുണ്ടാകും. ഉയർന്ന പദവിയോടുകൂടിയ ഉദ്യോഗം ലഭിച്ചതിനാല്‍ കുടുംബാംഗങ്ങളെ ഒരുമിച്ചു താമസിപ്പിക്കുവാൻ സാധിക്കും.

ചതയം: സാമ്പത്തികസ്ഥിതി മെച്ചപ്പെടും. നിക്ഷേപസമാഹരണ യജ്ഞത്തിൽ ലക്ഷ്യപ്രാപ്തി നേടും. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം വന്നു ചേരും.

പൂരുരുട്ടാതി: ഗൃഹനിർമാണം പൂർത്തിയാകും. അദൃശ്യമായ ഈശ്വരസാന്നിധ്യത്താൽ ആശ്ചര്യമനുഭവപ്പെടും. പാരമ്പര്യപ്രവൃത്തികളിൽ വ്യാപൃതനാകുന്നതിനാൽ മാതാപിതാക്കൾക്ക് സന്തോഷമുണ്ടാകും. സ്വയം തീരുമാനിച്ച പ്രണയബന്ധത്തിൽ നിന്നു പിന്മാറി രക്ഷിതാക്കൾ നിർദേശിക്കുന്ന വിധത്തിൽ വിവാഹമുണ്ടാകും. ചെലവ് കൂടുന്നതിനാൽ കടം വാങ്ങേണ്ടി വരും.

ഉത്തൃട്ടാതി : ചെറിയ തോതിൽ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരും. പലപ്പോഴും സഹപ്രവർത്തകരുെടയും കീഴ്ജീവനക്കാരുടെയും ജോലി കൂടി ചെയ്യേണ്ട സാഹചര്യമുണ്ടാകും. അപ്രധാനങ്ങളായ കാര്യങ്ങളിൽ അനാവശ്യമായി ആലോചിക്കുന്ന പ്രവണത ഒഴിവാക്കണം. ഉദ്യോഗമാറ്റമുണ്ടാകും. മേലധികാരിയുടെ ദുസ്സംശയങ്ങൾക്കു വിശദീകരണം നല്‍കേണ്ടി വരും.

രേവതി : വ്യാപാരവിതരണസമ്പ്രദായം വിപുലമാക്കുവാൻ കർമ്മോത്സുകരായവരെ നിയമിക്കും. ഇച്ഛാ–ജ്ഞാന–ക്രിയാശക്തികൾ സമന്വയിപ്പിച്ചു ചെയ്യുന്ന കാര്യങ്ങൾ ഫലപ്രദമാകും. കാര്യനിർവഹണശ്തി, ഉത്സാഹം, ഉന്മേഷം തുടങ്ങിയവ പ്രവർത്തനക്ഷമതയ്ക്ക് വഴിയൊരുക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കരാറുജോലികൾ കൃത്യതയോടുകൂടി ചെയ്തു തീർക്കുവാനും പുതിയത് ഏറ്റെടുക്കുവാനും യോഗമുണ്ട്. അധികാരപരിധി വർച്ചതിനാൽ കീഴ്ജീവനക്കാരെ നിയമിക്കും.

English Summary:

Monthly Star Prediction by Kanippayyur Narayanan Namboodiripad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com