ADVERTISEMENT

ജീവിതത്തിൽ രക്ഷപെടാൻ നിരവധി പ്ലാനിങ്ങുകൾ നടത്തുന്നവരാണ് എല്ലാവരും. പക്ഷേ ഈ പ്ലാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും അങ്ങ് വിജയിക്കാറില്ലെന്നു മാത്രം. എന്നാലും പ്ലാനിങ്ങിന് യാതൊരു കുറവും ഉണ്ടാകില്ല. അത്തരത്തിൽ സുഹൃത്തിനൊപ്പം നടത്തിയ, ജീവിതത്തില്‍ രക്ഷപെടാനുള്ള പ്ലാനിങിനെ കുറിച്ചു ഫറയുന്ന ഒരു കൊച്ചുമിടുക്കന്റെ വിഡിയോയാണ് ശ്രദ്ധ നേടുന്നത്. ഇന്‍സ്റ്റഗ്രാമിലെ കുട്ടി താരമാണ് ഇസാന്‍ മുഹമ്മദ്. വലിയ ആരാധക കൂട്ടത്തെ സൃഷ്ടിച്ചുകഴിഞ്ഞ ഇസാന്റെ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. വിഡിയോ വൈറലായതിനൊപ്പം നിരവധി സെലിബ്രിറ്റികളാണ് കമന്റുകളുമായി എത്തുന്നത്

'നമ്മള് ജീവിതത്തിലെങ്ങനെ കയ്ച്ചിലാവാം ന്നുള്ള പ്ലാനിങിലാണ്. കയ്ചിലാവോ ഇല്ലയോന്ന്  നമുക്കറിയൂല.പക്ഷെ പ്ലാനിങ് ഡെയ്​ലി നടക്കുന്നുണ്ടെ'ന്ന് സെക്കന്റുകള്‍ മാത്രമുള്ള വിഡിയോയില്‍ ഇസാന്‍ പറയുന്നു. ഫുട്ബോള്‍ താരം സി.കെ.വിനീത്, തിരക്കഥാകൃത്ത് മുഹ്സിന്‍ പെരാരി, ഗായിക സിത്താര ഉള്‍പ്പെടെയുള്ളവര്‍ ഇസാന്റെ വിഡിയോയ്ക്കടിയില്‍ കമന്റുമായി എത്തി. ഒന്നര ലക്ഷത്തിലധികം ആളുകള്‍ വിഡിയോ കണ്ടുകഴിഞ്ഞു.

English Summary:

Instagram Prodigy Isaan Muhammad Shares Viral Secrets to Surviving Life's Curveballs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com