എന്താണ് രാമൻ പ്രഭാവം
Mail This Article
×
ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി
ബന്ധപ്പെട്ട പ്രതിഭാസമാണ് രാമൻ പ്രഭാവം. കൊൽക്കത്ത
സർവകലാശാലയിലെ പ്രഫസർ ആയിരുന്ന അദ്ദേഹം
ശിഷ്യനായ കെ.എസ്. കൃഷ്ണനുമായി ചേർന്ന് പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട ചില പരീക്ഷണങ്ങൾ നടത്തുന്നതിനിടെയാണ് രാമൻ പ്രഭാവം കണ്ടെത്തുന്നത്.
ഏതെങ്കിലും ഒരു പ്രത്യേക നിറത്തിലുള്ള ഏകവർണ കിരണങ്ങളെ സുതാര്യമായ പദാർത്ഥങ്ങളിൽ കൂടി
കടത്തിവിട്ടാൽ പ്രകീർണനം മൂലം ആ
നിറത്തിൽ നിന്ന് വിഭിന്നമായ നിറത്തോടുകൂടിയ രശ്മികൾ ഉണ്ടാകുന്നു. ഈ പ്രകീർണനം മൂലമുണ്ടാകുന്ന പുതിയ പ്രകാശരശ്മിയെ ഒരു പ്രിസത്തിൽ കൂടി കടത്തിവിട്ടാൽ വർണരാജിയിൽ പുതിയ
ചില രേഖകൾ
കാണുന്നു. ഈ പുതിയ രേഖകളെ രാമൻ രേഖകൾ എന്നും ഈ വർണരാജിയെ
രാമൻ വർണരാജി (രാമൻ സ്പെക്ട്രം) എന്നും പറയുന്നു.
English Summary:
National Science Day : Honouring C.V.Raman and Raman Effect
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.