ADVERTISEMENT

കളമശേരി ∙ നഗരസഭയുടെ അഞ്ചാം വാർഡിൽ ഉദ്ഘാടനം നടത്തി 3 വർഷം പിന്നിട്ടിട്ടും ഉപയോഗിക്കാൻ കഴിയാത്ത വിവിധോദ്ദേശ്യ ഇൻഡോർ സ്റ്റേഡിയം ഉപയോഗിക്കുന്നതിനു സ്പോർട്സുമായി ബന്ധപ്പെട്ട കൺസൽറ്റന്റിന്റെ സേവനം ലഭ്യമാക്കുമെന്നു മന്ത്രി പി.രാജീവ് അറിയിച്ചു. സ്റ്റേഡിയം ഇപ്പോൾ അസറ്റ് ഓഡിറ്റിൽ നിഷ്ക്രിയ ആസ്തിയായിട്ടാണു ഉൾക്കൊള്ളിച്ചിട്ടുള്ളത്.

നഗരസഭ പ്ലാൻ ഫണ്ടും കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റുമുൾപ്പെടെ 3.43 കോടി രൂപ ചെലവിട്ടാണ് സ്റ്റേഡിയം നിർമിച്ചത്. ഈ തുകയിൽ 2.31 കോടി രൂപയും കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റാണ്. എജി ഉദ്യോഗസ്ഥർ സ്റ്റേഡിയം സന്ദർശിച്ച വേളയിൽ ഉപയോഗ ക്രമം മാറ്റി സ്റ്റേഡിയം ഉപയോഗിക്കാൻ പാടില്ലെന്നും കെട്ടിടം ഉപയോഗിച്ചു തുടങ്ങാത്തതിനാൽ നഗരസഭയ്ക്ക് സാമ്പത്തിക നഷ്ടം സംഭവിക്കുമെന്നും എത്രയും വേഗം ലേലം ചെയ്ത് ഉപയോഗത്തിനായി വിട്ടുകൊടുക്കണമെന്നും വ്യക്തമാക്കിയിരുന്നു. 

കെട്ടിടത്തിന്റെ നടത്തിപ്പ് നഗരസഭ നേരിട്ടു നടത്തുന്നതിനു പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നു ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയും വിലയിരുത്തി. ഇന്നലെ മന്ത്രി പി.രാജീവ്, ജില്ലാ ആസൂത്രണ സമിതി അംഗം ജമാൽ മണക്കാടൻ എന്നിവരുടെ നേതൃത്വത്തിൽ സ്റ്റേഡിയത്തിൽ പരിശോധന നടത്തി. വലിയ മാറ്റങ്ങൾ വരുത്തണമെന്നാണു പ്രാഥമിക നിഗമനം.

താഴത്തെ നിലയിൽ, ജിം, ടേബിൾ ടെന്നിസ്, ബില്യാഡ്സ് തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നതിനുള്ള മാറ്റങ്ങൾ വരുത്തും. മുൻവശത്തെ സ്ഥലത്ത് നീന്തൽ കുളവും പാർക്കും നിർമിക്കും. സ്റ്റേ‍‍ഡിയത്തിനു എന്തൊക്കെ മാറ്റങ്ങൾ വേണമെന്നു കണ്ടെത്തുന്നതിനു സ്പോർട്സ് കൺസൽറ്റന്റിന്റെ സേവനം ലഭ്യമാക്കാമെന്നു സ്പോർട്സ് മന്ത്രി സമ്മതിച്ചിട്ടുണ്ടെന്നു മന്ത്രി പി.രാജീവ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com