ADVERTISEMENT

കാക്കനാട്∙ ദിവസങ്ങളായി കുടിവെള്ളം കിട്ടാതെ വലയുന്ന പ്രദേശങ്ങളിലെ വീട്ടമ്മമാർ പ്രതിഷേധവുമായി റോഡിലിറങ്ങി.  ഒന്നിടവിട്ട ദിവസങ്ങളിൽ ജല അതോറിറ്റി പമ്പിങ്ങിലൂടെ വെള്ളം കിട്ടിക്കൊണ്ടിരുന്ന പ്രദേശങ്ങളിൽ പൈപ്പുകൾ വരണ്ടുണങ്ങിയിട്ടു ദിവസങ്ങളായെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളാട്ടുപാടം, കിണറ്റുശാല, ചാത്തംവേലിപ്പാടം, ദേശീയകവല പ്രദേശങ്ങളിലുള്ളവരാണ് ഇന്നലെ രാവിലെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പാത്രങ്ങളിലും മറ്റും പിടിച്ചു വച്ചിരുന്ന വെള്ളം തീർന്നതോടെ നാട്ടുകാർ നെട്ടോട്ടത്തിലായി.

പലതവണ പരാതി പറഞ്ഞിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നാണ് ആക്ഷേപം. ആലുവയിലെ പമ്പിങ് പ്രശ്നമാണ് വെള്ളമെത്താത്തതിനു കാരണമെന്നാണ് കഴിഞ്ഞ ദിവസം വരെ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. ഇന്നലെ പുലർച്ചെ പമ്പിങ് പുനരാരംഭിച്ചെന്നും ഉടൻ വെള്ളമെത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും ഉച്ചയായിട്ടും പൈപ്പിലൂടെ വെള്ളമെത്തിയില്ല. ജല അതോറിറ്റി ജീവനക്കാരെ വിളിച്ചു വരുത്തി വാൽവ് പരിശോധിച്ചു. കൃത്യമായി തുറക്കുന്നില്ലെന്ന് വ്യക്തമായതോടെ കരാർ ജീവനക്കാരും നാട്ടുകാരും തമ്മിൽ വാഗ്വാദമായി. 

പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. വാർഡ് കൗൺസിലർ സജീന അക്ബർ, നഗരസഭ മുൻ വൈസ് ചെയർമാൻ സാബു ഫ്രാൻസിസ് തുടങ്ങിയവരും നാട്ടുകാർക്കൊപ്പമുണ്ടായിരുന്നു. ബഹളത്തിനൊടുവിൽ വാൽവ് തുറന്നെങ്കിലും വീടുകളിൽ വെള്ളമെത്തിയിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. വാർഡിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ 13 ലക്ഷം രൂപ ചെലവഴിച്ചു നഗരസഭ പൈപ്പ് സ്ഥാപിച്ചെങ്കിലും ഇതുവരെ കണക്ഷൻ നൽകിയിട്ടില്ലെന്ന് കൗൺസിലർ സജീന അക്ബർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com