ADVERTISEMENT

മറയൂർ ∙ ജൈവരീതിയിൽ ഉൽപാദിപ്പിച്ച പച്ചക്കറി വിറ്റഴിക്കാൻ കഴിയാതെ കർഷകൻ; വിളവ് പാടത്തു തന്നെ നശിപ്പിക്കുന്നു. മറയൂരിൽ റിട്ടയേഡ് പോസ്റ്റ്മാൻ (ഇഡി) സെൽവരാജ് ജൈവരീതിയിൽ ഉൽപാദിപ്പിച്ച കാബേജാണ് വിൽക്കാൻ കഴിയാതെ പാടത്ത് നശിപ്പിക്കുന്നത്. ഇടനിലക്കാരായ കച്ചവടക്കാർ തുച്ഛമായ വിലയ്ക്കു ചോദിക്കുമ്പോൾ മുറിച്ചു കൊടുക്കുന്ന കൂലി പോലും ലഭിക്കില്ലെന്ന് സെൽവരാജ് പറയുന്നു. 

മാശിവയലിൽ വർഷങ്ങളായി വാടകയ്ക്കു താമസിച്ചാണ് സെൽവരാജ് പാട്ടത്തിനെടുത്ത ഭൂമികളിൽ രാസവള പ്രയോഗം ഇല്ലാതെ ജൈവരീതിയിൽ‌ കൃഷി ചെയ്തു വരുന്നത്. 3 മാസത്തിൽ വിളവെടുക്കാവുന്ന തരത്തിലുള്ള പച്ചക്കറികളാണ് ജൈവ രീതിയിൽ ചെയ്തു വിറ്റഴിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഇതിനു കൃഷിഭവനിൽ നിന്നു യാതൊരു പ്രോത്സാഹനവും നൽകുന്നില്ലെന്നാണ് സെൽവരാജ് പറയുന്നത്. മറയൂരിൽ ഏറെപ്പേരും കരിമ്പ് ഉൾപ്പെടെയുള്ള തന്നാണ്ട് വിളകൾ മാത്രം ചെയ്യുന്നവരാണ്.

മാസങ്ങൾക്കുള്ളിൽ വിളവെടുക്കാം എന്നുള്ളതും ഇതിലൂടെ ഉപജീവനം നടത്താം എന്നുള്ളതുമാണ് സെൽവരാജ് പച്ചക്കറി കൃഷി തിരഞ്ഞെടുക്കാൻ കാരണം. ഇപ്പോൾ വിളവ് എത്തിയിരിക്കുന്ന കാബേജ് വിറ്റഴിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു കിലോ കാബേജിന് 5 മുതൽ 10 രൂപ വരെ മാത്രമാണ് ഇടനിലക്കാർ നൽകുന്നത്.

ഈ വിലയ്ക്ക് കൊടുത്താൽ തോട്ടത്തിൽ നിന്നു മുറിച്ച് ചാക്കിലാക്കി കൊടുക്കുമ്പോൾ വൻ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നു കർഷകൻ പറയുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com