ADVERTISEMENT

തലശ്ശേരി ∙ ടിസി മുക്കിൽ പൈപ്പ് പൊട്ടി വെള്ളമൊഴുകി റോഡിൽ കുഴി രൂപപ്പെട്ടു. മേഖലയിൽ ശുദ്ധജല വിതരണ പൈപ്പുകൾ പൊട്ടുന്നത് തുടർക്കഥയാവുകയാണ്. ടിസിമുക്ക് റെയിൽവേ സ്റ്റേഷൻ റോഡിൽ ഇന്നലെ പുലർച്ചയാണ് പൈപ്പ് പൊട്ടി വെള്ളം പാഴായി റോഡിൽ വലിയ കുഴി രൂപപ്പെട്ടത്. കഴിഞ്ഞ മാസം 2 തവണ ഇവിടെ ഇത്തരത്തിൽ പൈപ്പ് പൊട്ടിയിരുന്നു. അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. പൈപ്പ് ഓഫ് ചെയ്യുന്നതടക്കമുള്ള നടപടികൾ എടുക്കാത്തതു കാരണം ഈ ഭാഗത്ത് റോഡ് അപകടാവസ്ഥയിലാണ്. 

ഇതേ തുടർന്ന് സമീപത്തെ വ്യാപാരി റോഡിലെ കുഴിയിൽ പൈപ്പ് കുത്തി നിർത്തി  മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. റോഡ് അപകടാവസ്ഥയിൽ ആയതു കാരണം ഈ ഭാഗത്ത് ഒഴിഞ്ഞ പെട്ടികളും നിരത്തി വച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലേക്ക് നൂറുകണക്കിനു യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന വഴിയാണിത്. ഈ ഭാഗത്ത് ഇരുചക്ര വാഹനങ്ങൾ അടക്കം പാർക്ക് ചെയ്യാറുണ്ട്. അതുകൊണ്ടു തന്നെ രാത്രി കുഴി തിരിച്ചറിയാൻ പറ്റാതെ അപകടം സംഭവിക്കുമെന്ന ആശങ്ക വ്യാപാരികൾക്ക് ഉണ്ട്. ടിസി മുക്കിൽ തന്നെ രണ്ടു മൂന്നു കടകൾക്കു സമീപവും നിരന്തരം പൈപ്പ് പൊട്ടാറുണ്ട്. നാടും നഗരവും കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴാണ് ഇത്തരം കാഴ്ച.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com