ADVERTISEMENT

സുള്ള്യ ∙ കാട്ടാനക്കൂട്ടം വീണ്ടും സുള്ള്യ ടൗണിനു സമീപത്ത് എത്തി കൃഷി നശിപ്പിച്ചു. സുള്ള്യ നഗര പരിധിയിൽ കെരെമൂല, ബൂഡു തുടങ്ങി പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിച്ചത്. സമീപത്തെ വനത്തിൽനിന്ന് പയസ്വിനിപ്പുഴ കടന്നു കെരെമൂല, ബൂഡു ഭാഗത്ത് എത്തിയ ആനകൾ കൃഷിയിടത്തിലേക്ക് ഇറങ്ങി വാഴ. തെങ്ങ്. കമുക് തുടങ്ങി വിവിധ ഇനം കൃഷികൾ നശിപ്പിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സുള്ള്യ ടൗൺ പഞ്ചായത്ത് പരിധിയിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നാശം വിതയ്ക്കുന്നത്. കഴിഞ്ഞ ആഴ്ച ടൗണിനു സമീപം കേർപ്പളയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചിരുന്നു. ആനകളെ കാട്ടിലേക്ക് തുരത്താൻ നടപടി സ്വീകരിക്കണം എന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. മണ്ടെക്കോൽ, അജ്ജാവര, ആലട്ടി തുടങ്ങി ഗ്രാമീണ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. ഇപ്പോൾ ടൗണിനു സമീപത്തും ആനകളെത്തി കൃഷിനാശം വിതയ്ക്കുന്നത് പതിവായിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com