ADVERTISEMENT

കൊല്ലം∙ കളർ ബോക്സ് ചിൽഡ്രൻസ് തിയറ്ററിന്റെ ബാനറിൽ കോഴിക്കോട് തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ അവതരിപ്പിച്ച ‘ഓസ്കാർ പുരുഷു’ നാടകത്തിന്റെ അരങ്ങിനു പിന്നിൽ പ്രവർത്തിച്ചവരെല്ലാം സിനിമ പ്രവർത്തകർ. രചയിതാവും സംവിധായകനുമായ ശിവദാസായിരുന്നു മമ്മൂട്ടി സിനിമയായ പുഴുവിൽ ഏറെ ശ്രദ്ധിക്കപ്പെട്ട തക്ഷകൻ നാടകത്തിന്റെ രചനയും സംവിധാനവും.

പുഴുവിലെ നാടകത്തിന്റെ രംഗകല നിർവഹിച്ചത് ഓസ്കാർ പുരുഷുവിന്റെ ആർട്ട് വർക്ക് ചെയ്ത നിധീഷ് പൂക്കാടും ഹാറൂൺ അൽ ഉസ്മാനുമാണ്. ഓസ്കാർ പുരുഷുവിന്റെ അസോഷിയറ്റ് ഡയറക്ടർ സനിലേഷ് ശിവനാണ് ആസിഫ് അലി സിനിമയായ ‘കക്ഷി അമ്മിണിപ്പിള്ള’യുടെ തിരക്കഥാകൃത്ത്. നാടകത്തിനുള്ള ക്രിയേറ്റീവ് സപ്പോർട്ട് നൽകിയത് വിനോയ് തോമസിനൊപ്പം ‘പാൽതു ജാൻവർ’ സിനിമ എഴുതിയ അനീഷ് അഞ്ജലിയാണ്. ശിവദാസ് പൊയിൽക്കാവ്, ഹാറൂൺ അൽ ഉസ്മാൻ ,അനീഷ് അഞ്ജലി എന്നിവർ തിരുവങ്ങൂർ സ്കൂളിലെ സഹപ്രവർത്തകരുമാണ്. ഓസ്കാർ പുരുഷു എന്ന പേരിൽതന്നെ കുട്ടികളുടെ നാടക റിഹേഴ്സൽ ക്യാമ്പ് പരിസരമായി ചിത്രീകരിക്കുന്ന സിനിമ ഏപ്രിലിൽ ഷൂട്ടിംഗ് ആരംഭിക്കും. സനിലേഷ് ശിവനാണ് തിരക്കഥയും സംവിധാനവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com