ADVERTISEMENT

വടവന്നൂർ ∙ 1947 ഓഗസ്റ്റ് 15നു സ്വാതന്ത്ര്യപ്പുലരിയിൽ വൈദ്യശാലയ്ക്കു സമീപത്തു വടക്കെപ്പാട്ടെ നാരായണൻ നായർ നട്ടുനനച്ചു വളർത്തിയ അരയാലിനു പഞ്ചായത്ത് കെട്ടിയ തറയുടെ സമർപ്പണം നാട് ആഘോഷമാക്കി. സംസ്കൃത പണ്ഡിതനും ആയുർവേദ ഡോക്ടറുമായ വടക്കെപ്പാട്ടെ നാരായണൻ നായർ രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിയുടെ സ്മരണയ്ക്കായാണ് അരയാൽ നട്ടത്. 

രാജ്യ ചരിത്രത്തിന്റെയും ദേശാഭിമാനത്തിന്റെയും പ്രതീകമായ അരയാലിനു പഞ്ചായത്തിന്റെ തനതു ഫണ്ട് ഉപയോഗിച്ചു തറ കെട്ടുകയും നാരായണൻ നായരുടെ മകൻ കുളവരമ്പത്ത് മധുസൂധനൻ നായരുടെ കുടുംബത്തിന്റെ സഹായത്തോടെ തറയ്ക്കു മുകളിൽ ഗ്രാനൈറ്റ് പതിക്കുകയും ചെയ്തതിന്റെ സമർപ്പണം നാട്ടുകാരെ സാക്ഷിയാക്കി പഞ്ചായത്ത് അധ്യക്ഷൻ കെ.എസ്.സക്കീർഹുസൈൻ നിർവഹിച്ചു. വൈദ്യശാല ആൽവൃക്ഷ സംരക്ഷണ കൂട്ടായ്മ പ്രതിനിധി പി.ഗോപിനാഥമേനോൻ അധ്യക്ഷനായി. 

കുളവരമ്പത്ത് മധുസൂധനൻ നായർ മുഖ്യാതിഥിയായി. പഞ്ചായത്ത് ഉപാധ്യക്ഷ ആർ.ബിന്ദു, പഞ്ചായത്ത് അംഗങ്ങളായ പി.എ.രാജീവ്, എ.മണികണ്ഠൻ, പി.വി.മഹേഷ്, ദേശ കാരണവർ എ.സനൽകുമാർ മേനോ‍ൻ, ദേശം പ്രസിഡ‍ന്റ് യു.പ്രസന്ന, കെ.വേണു, എ.മോഹനൻ, ആർ.ജയേഷ്, എസ്.മുകുന്ദൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com