കനാലുകളിലെ കുളവാഴയും പുല്ലും നീക്കിയില്ല
Mail This Article
×
മണലൂർ∙ പഞ്ചായത്തിലെ ചാലുകളിലും കനാലുകളിലും നിറഞ്ഞ കുളവാഴയും പുല്ലും നീക്കി വൃത്തിയാക്കുന്നതിനു ഫണ്ട് ചെലവഴിക്കാൻ 4 മാസമായിട്ടും മൈനർ ഇറിഗേഷൻ അധികൃതർ എൻഒസി നൽകാത്തിനെ തുടർന്നു തൃശൂർ ചെമ്പൂക്കാവിലെ ഇറിഗേഷൻ ഓഫിസിൽ ജനപ്രതിനിധികൾ കുത്തിയിരിപ്പ് സമരം നടത്തി. മണലൂർ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് പുഷ്പ വിശ്വംഭരൻ, സ്ഥിരം സമിതി ചെയർപഴ്സൻ ഷോയ് നാരായണൻ എന്നിവരാണു സമരം നടത്തിയത്. ഇന്നലെ വൈകിട്ട് ഓഫിസ് അടച്ചിട്ടും സമരം തുടർന്നു. ഒടുവിൽ പൊലീസെത്തി. ഇന്നു തന്നെ ഫണ്ട് അനുവദിക്കാമെന്നു പൊലീസിന്റെ സാന്നിധ്യത്തിൽ ഉറപ്പു ലഭിച്ചതിനെ തുടർന്നു താൽക്കാലികമായി സമരം അവസാനിപ്പിച്ചു. ഉറപ്പ് പാലിച്ചില്ലെങ്കിൽ വീണ്ടും സമരം നടത്തുമെന്ന് ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.