ADVERTISEMENT

റാങ്ക് പട്ടിക റദ്ദാക്കി
കൽപറ്റ ∙ ജില്ലയിൽ ഫയർ ആൻഡ് റെസ്ക്യു വകുപ്പിൽ ഫയർ വുമൺ (ട്രെയ്നി) (കാറ്റഗറി നമ്പർ 245/2020) തസ്തിക റാങ്ക് പട്ടിക കാലാവധി പൂർത്തിയായതിനാൽ റദ്ദാക്കി.

കേശദാന ക്യാംപ്
ബത്തേരി ∙ കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് നൽകാൻ മീനങ്ങാടി സോഷ്യൽ സർവീസ് ഓർഗനൈസേഷൻ, വയനാട് ഹെവൻസ് കരോക്കെ, തൃശൂർ അമല മെഡിക്കൽ കോളജ് എന്നിവർ ചേർന്ന് 22ന് ഉച്ച കഴിഞ്ഞ് 2 മുതൽ ബത്തേരി സെന്റ് മേരീസ് യാക്കോബായ സൂനോറോ പള്ളി ഹാളിൽ കേശദാന ക്യാംപ് നടത്തും. 9847291128.

മെഡിക്കൽ രേഖകളുമായിഎത്തണം
മാനന്തവാടി ∙ യുഡിഐഡി പോർട്ടൽ മുഖേന 2018 മുതൽ അപേക്ഷ സമർപ്പിച്ചിട്ടും ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കാത്ത മാനന്തവാടി താലൂക്കിലെ അപേക്ഷകർ വയനാട് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിലെ മെഡിക്കൽ റെക്കോർഡ് വിഭാഗവുമായി ബന്ധപ്പെടണമെന്നു സൂപ്രണ്ട് അറിയിച്ചു. 04935 240264

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്
കൽപറ്റ ∙ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നാളെ രാവിലെ 11 നു സിറ്റിങ് നടത്തും. പുതിയ പരാതികൾ പരിഗണിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com