ADVERTISEMENT

പെരുമ്പാമ്പിന്റെ വായിൽനിന്നും ബീച്ച് ടവൽ വലിച്ചെടുക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മോണ്ടി എന്ന് പേരുള്ള വളർത്തു പെരുമ്പാമ്പാണ് നീളമുള്ള ഒരു ടവൽ ഭക്ഷണമാണെന്ന് കരുതി അകത്താക്കിയത്. ഉടൻതന്നെ മോണ്ടിയെ ആശുപത്രിയിലെത്തിക്കുകയും എൻഡോസ്കോപിയിലൂടെ ടവൽ പുറത്തെടുക്കുകയുമായിരുന്നു.

മോണ്ടി എന്തോ അസാധാരണമായി തിന്നുന്നതു കണ്ട് കുടുംബം ആദ്യം സംശയത്തിലായി. പിന്നീട് ടവലിന്റെ ചെറിയൊരു ഭാഗം പുറത്തു കണ്ടപ്പോഴാണ് കാര്യം പിടികിട്ടിയത്. സ്വയം വലിച്ചെടുക്കാൻ കഴിയില്ലെന്ന് മനസിലായതോടെ വീട്ടുകാർ മോണ്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് എക്സ റേ എടുത്ത് ടവലിന്റെ സ്ഥാനം മനസ്സിലാക്കി. ശേഷം വെറ്ററിനറി ഡോക്ടർമാർ പാമ്പിന്റെ വയറ്റിൽനിന്നും ടവൽ പതുക്കെ വലിച്ചെടുക്കുകയായിരുന്നു.

ആത്മഹത്യ ചെയ്യാൻ പോയതായിരിക്കുമെന്നും അതിന്റെ മനസ്സമാധാനത്തോടെ ചാവാനും സമ്മതിച്ചില്ലെന്ന് ചിലർ തമാശരൂപേണ കുറിച്ചു. ഇത്രയും വലിയ ബീച്ച് ടവൽ വിഴുങ്ങിയ പാമ്പിനെ സമ്മതിച്ചെന്നും അത് പുറത്തെടുത്തതിൽ സന്തോഷമുണ്ടെന്നും മറ്റുചിലർ വ്യക്തമാക്കി. ഇത് പഴയ വിഡിയോയാണെന്നും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡ് ആയതാണെന്നും ചിലർ വ്യക്തമാക്കിയിട്ടുണ്ട്.

English Summary:

An old video showing a beach towel being pulled from a python’s stomach resurfaces

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com