മക്കയിൽ തകർന്നതും ഉപയോഗ ശൂന്യവുമായ 119 കെട്ടിടങ്ങൾ പൊളിച്ചു മാറ്റി
Mail This Article
×
മക്ക ∙ ഹജ്ജിന് മുന്നോടിയായി മക്കയിൽ തകർന്നതും ഉപയോഗ ശൂന്യവുമായ 119 കെട്ടിടങ്ങൾ പൊളിച്ചു മാറ്റി. നൂറ് കെട്ടിടങ്ങൾ നവീകരിക്കുകയും ചെയ്തു. മക്കയുടെ നഗര സൗന്ദര്യം വർധിപ്പിക്കുകയാണ് നവീകരണ പ്രവർത്തനങ്ങളുടെ ലക്ഷ്യം. മക്ക മുനിസിപ്പാലിറ്റിയുടെ മേൽ നോട്ടത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടന്നത്.
തകർന്ന് വീണ് അപകടമുണ്ടാവാൻ സാധ്യതയുള്ള കെട്ടിടങ്ങളാണ് പൊളിച്ചു മാറ്റിയത്. ഇത്തരം കെട്ടിടങ്ങൾ താമസക്കാർക്കും വഴിയാത്രക്കാർക്കും അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്. കൂടാതെ പകർച്ചവ്യാധികൾ പരത്തുന്ന ജീവികൾ വളരാനുള്ള സാഹചര്യവുമൊരുക്കുന്നുണ്ട്. ഓരോ കെട്ടിടങ്ങളും വിശദമായി പരിശോധിച്ചതിന് ശേഷമാണ് നീക്കം ചെയ്യുന്നത്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ പുണ്യ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മെച്ചപ്പെട്ട അന്തരീക്ഷവുമുണ്ടാകും.
English Summary:
119 dilapidated and unusable buildings in Mecca were demolished
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.