ADVERTISEMENT

ആരോഗ്യ സംരക്ഷണത്തില്‍ നടത്തത്തിന്റെ പ്രാധാന്യത്തെ കുറിച്ച്‌ എത്ര പറഞ്ഞാലും മതിയാകില്ല. എന്നാല്‍ കാര്യങ്ങളെ അല്‍പം വ്യത്യസ്‌തമായി ചെയ്യുന്ന പുതുതലമുറ വ്യായാമത്തിന്റെ ഭാഗമായി നടത്തത്തെയും അല്‍പം പരിഷ്‌ക്കരിച്ചിരിക്കുകയാണ്‌. മുന്നോട്ടു നടക്കുന്നതിനു പകരം പിന്നോട്ടു നടക്കുന്ന വ്യായാമമാണ്‌ ഫിറ്റ്‌നസ്‌ ലോകത്തിലെ പുതു ട്രെന്‍ഡ്‌.

പിന്നോട്ടുള്ള ഈ നടത്തത്തിനു ഗുണങ്ങള്‍ പലതാണ്‌. മുന്നോട്ടു നടക്കുമ്പോഴുള്ളതിനു വ്യത്യസ്‌തമായി ഇതില്‍ കാലിന്റെ വിരലുകളാണ്‌ ആദ്യം നിലത്ത്‌ പതിയുക. ഇതിന്‌ ശേഷമാണ്‌ ഉപ്പൂറ്റി പതിയുന്നത്‌. വ്യത്യസ്‌തമായ തരം പേശികളെ ഉത്തേജിപ്പിക്കുന്ന പിന്നോട്ടു നടത്തം അരക്കെട്ടിലെയും കാല്‍മുട്ടിലെയും ചലനത്തെ ലഘൂകരിക്കുന്നതായി ഫിസിയോതെറാപിസ്റ്റ്‌ ഡോ. ശീതല്‍ കാവ്‌ഡേ ടൈംസ്‌ ഓഫ്‌ ഇന്ത്യയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

Representative image. Photo Credit:andreswd /istockphoto.com
Representative image. Photo Credit:andreswd /istockphoto.com

പുറം വേദന കുറയ്‌ക്കാനും മികച്ച ബാലന്‍സും ഏകോപനവും സാധ്യമാക്കാനും ഈ പിന്‍നടത്തം പ്രയോജനകരമാണ്‌. ഹാംസ്‌ട്രിങ്ങുകള്‍ക്കു വഴക്കം നല്‍കാനും ക്വാഡ്രിസെപ്‌സ്‌, ഗ്ലൂട്‌സ്‌, കാള്‍വ്‌സ്‌ പേശികളെ ബലപ്പെടുത്താനും ഇത്‌ സഹായിക്കും. ഈ പേശികളുടെ വികസനത്തിനും ശരീരത്തിന്റെ ബാലന്‍സിനും ഈ നടത്തം ഗുണം ചെയ്യും. 

പുതുതായി പിന്നോട്ടു നടക്കാന്‍ ആരംഭിക്കുന്നവര്‍ ട്രെഡ്‌മില്ലിലോ നിങ്ങള്‍ക്ക്‌ അറിയുന്ന ഇടങ്ങളിലോ ആദ്യ ശ്രമങ്ങള്‍ നടത്തേണ്ടതാണ്‌. പതിയെ പതിയെ ദൂരവും സമയവും ദീര്‍ഘിപ്പിക്കാം. സ്ഥിരമായി ചെയ്യുന്ന വര്‍ക്ക്‌ഔട്ടിന്റെ ഇടയിലോ അതിന്റെ ഇടവേളകളിലോ പിന്നോട്ടു നടത്തം പരിശീലിക്കാവുന്നതാണെന്ന്‌ ഫിറ്റ്‌നസ്‌ ട്രെയ്‌നര്‍മാര്‍ അഭിപ്രായപ്പെടുന്നു. 

കുടവയർ കുറയ്ക്കാൻ മൂന്ന് വഴികൾ: വിഡിയോ

English Summary:

Reverse Walking Became trend in Fitness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com