ADVERTISEMENT

മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്ന വിഡിയോ പങ്കുവച്ച് നടൻ റഹ്മാൻ. ഒരു അപ്പാർട്മെന്റിനു താഴെ പാർക്ക് െചയ്തിരുന്ന വാഹനങ്ങള്‍ വെള്ളത്തിന്റെ ഒഴുക്കിൽപെട്ടു പോകുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളത്. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയാണ് റഹ്മാൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്. നടനും കുടുംബവും സുരക്ഷിതമാണോ എന്ന് സഹപ്രവർത്തകരടക്കം ഒരുപാട് പേർ ഈ വിഡിയോയിൽ കമന്റ് ആയി ചോദിക്കുന്നുണ്ട്.

ചെന്നൈയിലെ അതിശക്തമായ മഴയും കാറ്റും കാരണം കാളിദാസ് ജയറാമും കൊച്ചിയിലേക്കുള്ള യാത്ര മാറ്റിവച്ചു. പുതിയ സിനിമയായ ‘രജനി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ടു കേരളത്തിൽ ഇന്ന് എത്തേണ്ടിയിരുന്നതായിരുന്നു താരം. മാധ്യമങ്ങളുമായി കാളിദാസ് ജയറാമും കൂട്ടരും നടത്തേണ്ടിയിരുന്ന വാർത്താ സമ്മേളനം താരത്തിന്റെ അഭാവം മൂലം മാറ്റിവച്ചിട്ടുണ്ട്.

ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ അതീവജാഗ്രത. ചെന്നൈയില്‍നിന്നുള്ള 20 വിമാനസര്‍വീസുകള്‍ റദ്ദാക്കി. ചില വിമാനങ്ങള്‍ ബെംഗളൂരുവിലേക്കു തിരിച്ചുവിട്ടു. 23 വിമാനങ്ങള്‍ വൈകും  അതിശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ നഗരത്തില്‍ പല സ്ഥലങ്ങളും വെള്ളത്തിനടയിലായി. പലയിടത്തും വൈദ്യതി ബന്ധം വിഛേദിച്ചു. വൈകിട്ട് വരെ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ തമിഴ്‌നാട്ടില്‍ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.

English Summary:

Rahman shared a video showing michaung cyclone effect in chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com