ADVERTISEMENT

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ വീട്ടിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരത്തെ താരത്തിന്‍റെ വീടായ ‘ലക്ഷ്മി’യിലെത്തിയ ഗവര്‍ണറെ സുരേഷ് ഗോപിയും ഭാര്യ രാധികയും ചേര്‍ന്ന് സ്വീകരിച്ചു.

governer-suresh-gopi-radhika-bhagya48
സുരേഷ് ഗോപിയുടെ വസതിയില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
governer-suresh-gopi-radhika-bhagya44
സുരേഷ് ഗോപിയുടെ വസതിയില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

അടുത്തിടെ വിവാഹിതരായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയെയും ഭര്‍ത്താവ് ശ്രേയസിനെയും നേരിട്ടെത്തി ആശംസകള്‍ അറിയിക്കാനാണ് ഗവര്‍ണര്‍ കുടുംബസമേതം ലക്ഷ്മിയിലെത്തിയത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ഏറെ നേരം ചെലവഴിച്ച ഗവര്‍ണര്‍ നവദമ്പതികളെ അനുഗ്രഹിച്ചു. ഗവര്‍ണറുടെ സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങളും സുരേഷ് ഗോപി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.

governer-suresh-gopi-radhika-bhagya41
ഭാഗ്യ സുരേഷിനും ശ്രേയസ് മോഹനുമൊപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
governer-suresh-gopi3
സുരേഷ് ഗോപിക്കൊപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗോകുൽ സുരേഷ്, മാധവ് സുരേഷ് എന്നിവരോടും തന്റെ സ്നേഹാന്വേഷണം ഗവർഗണർ നേരുകയുണ്ടായി. 

‘‘ബഹുമാനപ്പെട്ട കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നവദമ്പതികളെ അനുഗ്രഹിക്കാനായി ‘ലക്ഷ്മി’ സന്ദർശിച്ചപ്പോൾ. ഉച്ചഭക്ഷണത്തിന് ഞങ്ങളോടൊപ്പം ചേർന്നു.’’-സുരേഷ് ഗോപി കുറിച്ചു. വീട്ടിലെത്തിയ വിശിഷ്ടാതിഥിക്ക് വിഭവ സമൃദ്ധമായ നാടന്‍ കേരള സദ്യയാണ് സുരേഷ് ഗോപിയും രാധികയും ഒരുക്കിയത്. ആരിഫ് മുഹമ്മദ് ഖാന് സദ്യവിളമ്പുന്ന സുരേഷ് ഗോപിയുടെ ചിത്രവും വൈറലായി.

governer-suresh-gopi-radhika-bhagya34
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും സുരേഷ് ഗോപിയും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം
governer-suresh-gopi-radhika-bhagya3
സുരേഷ് ഗോപിയുടെ വസതിയില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

അടുത്തകാലത്തു നടന്ന ഏറ്റവും വലിയ താര വിവാഹങ്ങളിലൊന്നായിരുന്നു ഭാഗ്യയുടേത്. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹച്ചടങ്ങിൽ  പ്രധാനമന്ത്രി നരേന്ദ്ര മോദി വധൂവരന്മാരെ ആശിർവദിച്ചിരുന്നു.

governer-bhagya-suresh-23
ശ്രേയസ് മോഹന്റെ മാതാപിതാക്കൾക്കൊപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
governer-suresh-gopi-radhika3

സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും കുടുംബസമേതമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹത്തിലും എറണാകുളത്തെ വിവാഹസത്കാരത്തിലും പങ്കെടുത്തത്. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങിനു ശേഷം ഗോകുലം കൺവൻഷൻ സെന്ററിൽ അന്നു തന്നെ റിസപ്‌ഷൻ സംഘടിപ്പിച്ചിരുന്നു.

gokul-governer
ഗോകുല്‌ സുരേഷിനൊപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
governer-suresh-gopi-radhika-bhagya43
മാധവ് സുരേഷിനൊപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

പിന്നീട് ജനുവരി 19ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് സിനിമാ സുഹൃത്തുക്കള്‍ക്കായി പ്രത്യേക വിരുന്നും സുരേഷ് ഗോപി നടത്തി. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത് മക്കളായ ദുൽഖർ, സുറുമി, ദുൽഖറിന്റെ ഭാര്യ അമാൽ എന്നിവർ വിവാഹ സൽക്കാരത്തിന് എത്തിയിരുന്നു.

governer-suresh-gopi-radhika
സുരേഷ് ഗോപിയുടെ വസതിയില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
governer-suresh-gopi-radhika-bhagya
സുരേഷ് ഗോപിയുടെ വസതിയില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ശ്രീനിവാസനും ഭാര്യയും, കുഞ്ചാക്കോ ബോബനും കുടുംബവും, ജയറാമും പാർവതിയും, ടൊവിനോയും കുടുംബവും, ജയസൂര്യയും കുടുംബവും, ലാൽ, സുരേഷ് കൃഷ്ണ, ഹണി റോസ് ഉള്‍പ്പെടെയുള്ള വലിയ താരനിര അതിഥികളായെത്തിയിരുന്നു. 

governer-bhagya-suresh-2
സുരേഷ് ഗോപിയുടെ വസതിയില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
governer-suresh-gopi
സുരേഷ് ഗോപിയുടെ വസതിയില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തുടർന്ന് അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി 20ന് തിരുവനന്തപുരത്തും റിസപ്‌ഷൻ നടത്തുകയുണ്ടായി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അടക്കമുള്ള പ്രമുഖർ തിരുവനന്തപുരത്ത് റിസപ്‌ഷനു പങ്കെടുത്തിരുന്നു.

English Summary:

Governor Arif Mohammad Khan visits Suresh Gopi's house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT