മന്നത്ത് പത്മനാഭൻ ആവശ്യപ്പെട്ടു, ആരാധനാസ്വാതന്ത്ര്യവും
Mail This Article
ക്ഷേത്രപ്രവേശന വിളംബരത്തിനു വളരെ മുൻപേയാണ് പെരുന്നയിലെ മാരണത്തുകാവ് ക്ഷേത്രം സകല ഹിന്ദുക്കൾക്കുമായി മന്നത്തു പത്മനാഭൻ തുറന്നുകൊടുത്തത്. വിപ്ലവകരമായ ഈ സംഭവം വൈക്കം സത്യഗ്രഹത്തിനും ഗുരുവായൂർ സത്യഗ്രഹത്തിനും ആവേശം പകർന്നു. ക്ഷേത്രത്തിനു സമീപമുള്ള പൊതുനിരത്തുകളിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു വൈക്കം സത്യഗ്രഹം തുടങ്ങിയതെങ്കിലും അതുമാത്രം പോരാ, ക്ഷേത്രത്തിൽ പ്രവേശിച്ച് ആരാധന നടത്തുന്നതിനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ളതാകണം സമരം എന്ന് പ്രഖ്യാപിച്ചത് മന്നത്തു പത്മനാഭനാണ്.
സവർണ ജാഥ മന്നത്തു പത്മനാഭന്റെ നേതൃത്വത്തിൽ 1924 നവംബർ ഒന്നിന് ആരംഭിച്ചതോടെയാണ് സത്യഗ്രഹം മറ്റൊരു തലത്തിലേക്ക് കടന്നത്. 1931ന് തുടങ്ങിയ ഗുരുവായൂർ സത്യഗ്രഹത്തെയും സജീവമാക്കിയത് 1932 സെപ്റ്റംബർ 22ന് സത്യഗ്രഹം തുടങ്ങിയ മന്നത്ത് പത്മനാഭനും കെ. കേളപ്പനും ആയിരുന്നു. ഈ സത്യഗ്രഹങ്ങളുടെ തുടർച്ചയായാണ് 1936 നവംബർ 12-ന് ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായത്.
English Summary: mannathu padmanabhan also demanded freedom of worship