ADVERTISEMENT

ന്യൂഡൽഹി ∙ സ്ത്രീകളെ മാത്രം ഉൾപ്പെടുത്തി അടുത്ത തവണത്തെ റിപ്പബ്ലിക് ദിന പരേഡ് നടത്തുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയിൽ. സായുധസേനകളിലടക്കം വനിതാപ്രാതിനിധ്യം വർധിച്ച സാഹചര്യത്തിൽ സ്ത്രീശാക്തീകരണം ഉയർത്തിപ്പിടിക്കാനാണ് ഇത്തരമൊരു ആലോചന.

ഇതുസംബന്ധിച്ചു മാർച്ചിൽ കേന്ദ്രപ്രതിരോധമന്ത്രാലയം സൈനികവിഭാഗങ്ങൾക്കും മന്ത്രാലയങ്ങൾക്കും സർക്കുലർ അയച്ചിരുന്നു. പ്രതിരോധ സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗവും ചേർന്നു.

എന്നാൽ ആശയം പൂർണതോതിൽ പ്രായോഗികമാകില്ലെന്ന് അഭിപ്രായമുണ്ട്. പല സൈനികവിഭാഗങ്ങളിലും പരേഡിന് ആവശ്യമായത്രയും സ്ത്രീകളില്ല. സ്ത്രീകൾ മാത്രമെന്നതിനുപകരം സ്ത്രീപ്രാതിനിധ്യം വർധിപ്പിക്കുകയെന്നതായിരിക്കും കേന്ദ്രത്തിന്റെ ലക്ഷ്യമെന്നാണു സൂചന.

English Summary: Government looking for all women marching contingents and bands for republic day parade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com