ADVERTISEMENT

ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതു സഖ്യത്തിനു വൻജയം. വോട്ടെണ്ണൽ രാത്രി വൈകി പൂർത്തിയായതോടെ ഐസ, എസ്എഫ്ഐ, ഡിഎസ്എഫ്, എഐഎസ്എഫ് സംഘടനകൾ ചേർന്ന ഇടതുസഖ്യം വിജയാഘോഷം നടത്തി.

ബിഹാറിലെ ഗയയിൽ നിന്നുള്ള ദലിത് വിദ്യാർഥി േനതാവും ഐസ സംഘടനാ പ്രതിനിധിയുമായ ധനഞ്ജയ് കുമാറാണ് പ്രസിഡന്റ്. 27 വർഷത്തിനു ശേഷമാണു ദലിത് വിഭാഗത്തിൽ നിന്നൊരാൾ ജെഎൻഎയു വിദ്യാർഥി യൂണിയൻ പ്രസിഡന്റാകുന്നത്. ഇടതുപിന്തുണയോടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു മൽസരിച്ച ബിർസ അംബേദ്കർ ഫുലെ സ്റ്റുഡന്റ്സ് അസോസിയേഷൻ (ബാപ്സ) പ്രതിനിധി പ്രിയാൻശി ആര്യയും വിജയിച്ചു. 

സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് കൗൺസിലർ സ്ഥാനത്തേക്കു മത്സരിച്ച ഇരിങ്ങാലക്കുട സ്വദേശി കെ. ഗോപിക ബാബു (എസ്എഫ്ഐ) വിജയിച്ചത് മലയാളിത്തിളക്കമായി. അവിജിത് ഘോഷ് (വൈസ് പ്രസിഡന്റ്–എസ്എഫ്ഐ), എം. സാജിദ് (ജോയിന്റ് സെക്രട്ടറി–എഐഎസ്എഫ്) എന്നിവരും വിജയിച്ചു. സെൻട്രൽ സീറ്റുകളിലേക്കു 42 കൗൺസിലർമാർ വിജയിച്ചതിൽ 12പേർ എബിവിപിയും 30 പേർ ഇടത് ഉൾപ്പെടെ മറ്റു സംഘടനകളിൽ നിന്നുമാണ്.

English Summary:

Left alliance wins in Jawaharlal Nehru University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com