ADVERTISEMENT

കൊച്ചി ∙ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലെ വോട്ടർമാരുടെ മനസ്സറിയാൻ മനോരമ ന്യൂസ് ചാനൽ നടത്തിയ അഭിപ്രായ സർവേയിൽ ജനപിന്തുണ യുഡിഎഫിന്. 20 മണ്ഡലങ്ങളിൽ 17 എണ്ണം യുഡിഎഫിനും മൂന്നെണ്ണം എൽഡിഎഫിനും അനുകൂലമെന്നാണു മുംബൈ ആസ്ഥാനമായ വോട്ടേഴ്സ് മൂഡ് റിസർച് ഏജൻസി നടത്തിയ സർവേയിലെ കണ്ടെത്തൽ. 2019 ൽ 19 സീറ്റ് യുഡിഎഫും ആലപ്പുഴ എൽഡിഎഫുമാണു ജയിച്ചത്. 

സർവേ ഫലം ഇങ്ങനെ:

യുഡിഎഫ്:17 

∙ വ്യക്തമായ മുൻതൂക്കം: കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം. 

∙ കടുത്ത പോരാട്ടമെങ്കിലും മുന്നിൽ: കണ്ണൂർ, ആലത്തൂർ, തൃശൂർ, പത്തനംതിട്ട, ആറ്റിങ്ങൽ.

എൽഡിഎഫ്: 3

∙ വ്യക്തമായ മുൻതൂക്കം: മാവേലിക്കര. 

∙ കടുത്ത പോരാട്ടമെങ്കിലും മുന്നിൽ: വടകര, പാലക്കാട്. 

കടുത്ത മത്സരം നടക്കുന്ന 7 മണ്ഡലങ്ങളിലെ ഫലം മാറിമറിഞ്ഞാൽ മുന്നണികളുടെ സീറ്റ് പരിധി 

യുഡിഎഫ്: 12 –19 

എൽഡിഎഫ്: 1–8 

വോട്ടുശതമാനം (ബ്രാക്കറ്റിൽ 2019ലെ %)

യുഡിഎഫ്: 43.78 (47.22) 

എൽഡിഎഫ്: 37.47 (35.73) 

എൻഡിഎ: 15.50 (15.57) 

മറ്റുള്ളവർ: 3.25 (1.48 ) 

manorama-news-pre-poll-survey-JPG
English Summary:

Manorama News Loksabha Elections 2024 Opinion Survey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com