ADVERTISEMENT

കൊച്ചി ∙ കരുവന്നൂർ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ.ഡി പിടിച്ചെടുത്ത യഥാർഥ രേഖകൾ നൽകാൻ വിസമ്മതിക്കുന്നതിരെ ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഹൈക്കോടതി മൂന്നിനു പരിഗണിക്കാൻ മാറ്റി. ഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇ.ഡിയുടെ നിലപാടു തേടി. രേഖകൾ കൈമാറണം എന്നാവശ്യപ്പെട്ടു കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന പിഎംഎൽഎ പ്രത്യേക കോടതിയെ ക്രൈം ബ്രാ‍ഞ്ച് സമീപിച്ചെങ്കിലും തള്ളി.

തുടർന്നാണു ഹൈക്കോടതിയിൽ ഹർജി നൽകിയത്. റീജനൽ ഫൊറൻസിക് ലബോറട്ടറിയിലും ഫിംഗർ പ്രിന്റ് ബ്യൂറോയിലും പരിശോധനയ്ക്കായി അയയ്ക്കാൻ ഒറിജിനൽ രേഖകൾ ആവശ്യമുണ്ടെന്നു ഹർജിയിൽ അറിയിച്ചു. സംസ്ഥാന പൊലീസിനെ സഹായിക്കാനും അവരോടു സഹകരിക്കാനും ഇ.ഡിക്കു ബാധ്യതയുണ്ടെന്നും ഹർജിയിലുണ്ട്. 

English Summary:

Karuvannur bank scam: Kerala High court will consider petition of crime branch on April 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com