കാമരാജിനെക്കുറിച്ച് മികച്ച അഭിപ്രായം; ഇരുവർക്കും സഹായം നൽകും: സൊമാറ്റൊ
Mail This Article
ബെംഗളൂരു ∙ മേക്കപ് ആർട്ടിസ്റ്റും മോഡലുമായ ഹിതേഷ ചന്ദ്രാനിയുടെ മൂക്കിൽ, തങ്ങളുടെ ഡെലിവറി ബോയ് ആയ കാമരാജ് ഇടിച്ചെന്ന കേസിൽ ഇരുവിഭാഗത്തിനും സഹായം നൽകുമെന്ന് സൊമാറ്റൊ ഓൺലൈൻ ഭക്ഷണ ഡെലിവറി ആപ്.
26 മാസത്തിനിടെ 5000 പേർക്കു ഭക്ഷണമെത്തിച്ച കാമരാജിന് ഉപഭോക്താക്കൾ 5ൽ 4.75 ആണു റേറ്റിങ് നൽകിയിട്ടുള്ളതെന്നും ഇതുവരെ മികച്ച അഭിപ്രായമാണെന്നും സിഇഒയും സഹസ്ഥാപകനുമായ ദീപേന്ദ്രർ ഗോയൽ പറഞ്ഞു. ഹിതേഷയ്ക്കു ചികിത്സയ്ക്കും കേസ് നടത്തിപ്പിനുമുള്ള സഹായം നൽകുന്നുണ്ട്. പൊലീസ് അന്വേഷണം തുടരുന്നതിനാൽ താൽക്കാലികമായി സസ്പെൻഷനിലുള്ള കാമരാജിന്റെ ശമ്പളവും നൽകുന്നുണ്ട്. സംഭവത്തിന്റെ യഥാർഥ ചിത്രം പുറത്തു വരേണ്ടതുണ്ടെന്നും ദീപേന്ദ്രർ വ്യക്തമാക്കി.
ഭക്ഷണം വൈകിയതിന്റെ പേരിൽ ഡെലിവറി റദ്ദാക്കിയ ഹിതേഷ, തന്നെ ചെരുപ്പു കൊണ്ടടിക്കുകയും സ്വയരക്ഷാർഥം തള്ളിമാറ്റിയപ്പോൾ മോതിരമിട്ട കൈകൊണ്ടു യുവതി സ്വയം മൂക്കിൽ ഇടിക്കുകയുമായിരുന്നു എന്നാണ് കാമരാജ് പൊലീസിനു നൽകിയ മൊഴി. അതേസമയം താൻ കസ്റ്റമർ കെയറിൽ വിളിച്ച് ഓർഡർ റദ്ദാക്കുന്നതു കണ്ടു കുപിതനായ കാമരാജ് ഇടിച്ചതായാണ് ഹിതേഷയുടെ പരാതി.
English Summary: Supporting both woman and executive so both sides of story come to light: Zomato