മഞ്ചേശ്വരത്ത് കെ.സുരേന്ദ്രൻ മുന്നില്‍; ഉദുമയിൽ യുഡിഎഫ് അട്ടിമറി: എക്സിറ്റ് പോൾ
Mail This Article
കേരളം ആര്‍ക്കൊപ്പമെന്ന സൂചനകളുമായി മനോരമന്യൂസ്–വി.എം.ആര്‍ എക്സിറ്റ് പോള്‍ ഫലം. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്ത് മത്സരം കടുപ്പമെന്ന സൂചനയുമായാണ് ആദ്യഫലം. മഞ്ചേശ്വരത്ത് 0.60 % വ്യത്യാസത്തില്‍ എന്‍ഡിഎ മുന്നിലെന്ന് എക്സിറ്റ് പോള്‍ പറയുന്നു. യുഡിഎഫ് രണ്ടാമതും എല്‍ഡിഎഫ് മൂന്നാംസ്ഥാനത്തെന്നും ഫലം സൂചന നല്‍കുന്നു.
മഞ്ചേശ്വരത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ 35.90 ശതമാനം വോട്ട് നേടുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി എ.കെ.എം.അഷ്റഫ് 35.30 ശതമാനം വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.വി.രമേശന്‍ 27.00 ശതമാനം വോട്ടും നേടുമെന്നാണ് പ്രവചനം. ശക്തമായ മല്‍സരം തന്നെയാണ് മഞ്ചേശ്വരത്തെന്നാണ് എക്സിറ്റ് പോൾ സൂചന.
കാസര്‍കോട്ട് യുഡിഎഫ് തന്നെ ജയിക്കുമെന്ന് മനോരമന്യൂസ്–വി.എം.ആര്‍ എക്സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു. എക്സിറ്റ് പോളില്‍ ലീഗ് ബിജെപിയെക്കാള്‍ 11.70% മുന്നിലെന്ന് എക്സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നു.
ഉദുമയില്‍ യുഡിഎഫ് അട്ടിമറി ജയം നേടുമെന്നാണ് പ്രവചനം. കടുത്ത മല്‍സരത്തിനൊടുവില്‍ യുഡിഎഫ് അട്ടിമറിയുണ്ടാകുമെന്നാണ് എക്സിറ്റ് പോള്‍. 1.20 % വോട്ടിന് കോണ്‍ഗ്രസിലെ സി.ബാലകൃഷ്ണന്‍ സി.എച്ച് കുഞ്ഞമ്പുവിനെ മറികടക്കുമെന്നാണ് പ്രവചനം. യുഡിഎഫ് സി.ബാലകൃഷ്ണന്‍ 43.40 ശതമാനം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.എച്ച്.കുഞ്ഞമ്പു 42.20, എന്‍ഡിഎ 12.70 എന്നിങ്ങനെയാണ് വോട്ടുനില. 2016 ല്‍ കെ.കുഞ്ഞിരാമന്‍ കെ.സുധാകരനെ തോല്‍പ്പിച്ച മാര്‍ജിന്‍ 2.38 % (3832 വോട്ട്). ഇത്തവണ എല്‍ഡിഎഫിന്റെ വോട്ട് വിഹിതവും കുറയുമെന്ന് എക്സിറ്റ് പോള്‍ പറയുന്നു.
കാഞ്ഞങ്ങാട്ട് എല്‍ഡിഎഫ് നല്ല മാര്‍ജിനില്‍ എല്‍ഡിഎഫ് ജയിക്കുമെന്നാണ് എക്സിറ്റ്പോള്‍. മന്ത്രി ഇ.ചന്ദ്രശേഖരന്‍ മികച്ച ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോൾ വിശദമാക്കുന്നു. മാര്‍ജിന്‍ 14.30. എല്‍ഡിഎഫ് 47.60 %, യുഡിഎഫ് 33.30 ശതമാനം, എന്‍ഡിഎ 16.20 ശതമാനം എന്നിങ്ങനെയാണ് വോട്ടുശതമാനം. കഴിഞ്ഞ തവണ എല്‍ഡിഎഫ് ജയിച്ച മാര്‍ജിന്‍ 16.14 % (26011 വോട്ട്). കോണ്‍ഗ്രസിലെ പി.വി.സുരേഷിന് 2016ല്‍ ധന്യ സുരേഷ് നേടിയതിനേക്കാള്‍ അല്‍പം വോട്ട് കുറയുമെന്നാണ് പ്രവചനം. ഇത്തവണ മറ്റുള്ളവര്‍ 2.90 %.
തൃക്കരിപ്പൂരില്‍ പൊരിഞ്ഞ പോരെന്ന് എക്സിറ്റ് പോള്‍ സൂചിപ്പിക്കുന്നു. തൃക്കരിപ്പൂരില്‍ എല്‍ഡിഎഫ് 1.20 % മാര്‍ജിനില്‍ മുന്നിലെന്ന് എക്സിറ്റ് പോള്‍ പറയുന്നു. വോട്ടുശതമാനം ഇങ്ങനെ: എല്‍ഡിഎഫ് 44.60 ശതമാനം, യുഡിഎഫ് 43.40, എന്‍ഡിഎ 8.00 ശതമാനം. കെ.എം.മാണിയുടെ മരുമകന്‍ എം.പി.ജോസഫ് ശക്തമായ മല്‍സരം കാഴ്ചവച്ചു. 2016ല്‍ 10.89% (16959 വോട്ട്) മാര്‍ജിനില്‍ ജയിച്ച സിറ്റിങ് എംഎല്‍എ എം.രാജഗോപാലന് എക്സിറ്റ് പോള്‍ പ്രവചിക്കുന്ന മാര്‍ജിന്‍ 1.20 % മാത്രം. ഇത്തവണ മറ്റുള്ളവര്‍ 4.00% വോട്ട് നേടുമെന്നാണ് പ്രവചനം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 2.12 ശതമാനം വോട്ടാണ് മറ്റുള്ളവര്‍ നേടിയത്. എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും സ്വതന്ത്രന്‍ ജോയ് ജോണും വോട്ട് പിടിക്കുന്നതാണ് മറ്റുള്ളവരുടെ സംഖ്യ ഉയരാന്‍ കാരണം. എസ്ഡിപിഐയുടെ പി.ലിയാക്കത്തലിയും ജോയ് ജോണും നേടുന്നതില്‍ കൂടുതലും എല്‍ഡിഎഫ് വോട്ടുകളാണ്.
കാസർകോട് ജില്ലയിലെ മണ്ഡലങ്ങൾ പരിശോധിച്ചാൽ യുഡിഎഫ് –2, എൽഡിഎഫ് –2, എൻഡിഎ – 1 എന്ന നിലയിലാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
English Summary: Manorama News - VMR Exit Poll result