ഉരുക്കുമുഷ്ടിയിലും അടങ്ങാത്ത അതിരോഷം, വിറച്ച് ഇറാൻ; മതപൊലീസിന് അയവ്?
Mail This Article
ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മതപൊലീസ് കസ്റ്റഡിയിലെടുത്ത കുർദു യുവതി മഹ്‌സ അമിനി (22) ദിവസങ്ങൾക്കുശേഷം 2022 സെപ്റ്റംബർ 16ന് ആശുപത്രിയിൽ മരിച്ചു. പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റാണു യുവതി മരിച്ചതെന്നു ചൂണ്ടിക്കാട്ടി രണ്ടു ദിവസത്തിനുശേഷമാണ് ഇറാനിൽ പ്രക്ഷോഭം തുടങ്ങിയത്. കുർദുമേഖലകളിൽ ആരംഭിച്ച പ്രതിഷേധം താമസിയാതെ മറ്റു മേഖലകളിലേക്കും പടർന്നു. ടെഹ്റാൻ അടക്കം നഗരങ്ങളിൽ സർവകലാശാല വിദ്യാർഥികളാണു മുന്നിട്ടിറങ്ങിയത്. ഈ പ്രക്ഷോഭം മൂന്നുമാസത്തിനു ശേഷവും ഇറാനിൽ തുടരുന്നു. ഖത്തർ ലോകകപ്പിലെ ആദ്യ കളിയിൽ ഇറാൻ താരങ്ങൾ ദേശീയ ഗാനം ആലപിക്കാൻ പോലും വിസമ്മതിച്ചതു ലോകം ചർച്ച ചെയ്തു. മത്സരം കാണുന്നതിനായി സ്റ്റേഡിയത്തിലെത്തിയ ഇറാൻ ഫാൻസ് സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തു. എന്താണ് ഇറാനില്‍ സംഭവിക്കുന്നത്? പ്രക്ഷോഭത്തെത്തുടർന്ന് മതപൊലീസിനെ പിൻവലിച്ചോ? ഭരണകൂടം എന്തുകൊണ്ടാണ് പ്രതിഷേധത്തിനു നേരെ കണ്ണടയ്ക്കുന്നത്? വിശദമായി പരിശോധിക്കാം...