ട്രക്ക് ഡ്രൈവർ, കെയർടേക്കർ... പിന്നെ ലോക സിനിമയിലെ അദ്ഭുതാവതാരപ്പിറവി– വിഡിയോ
Mail This Article
ഒരിടത്തൊരിടത്ത് ഒരു ട്രക്ക് ഡ്രൈവറുണ്ടായിരുന്നു. സയൻസൊക്കെ നല്ല ഇഷ്ടമുള്ള ചെറുപ്പക്കാരൻ. കോളജ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച്, പല ജോലികൾ ചെയ്ത കൂട്ടത്തിലാണ് അയാൾ ട്രക്ക് ഡ്രൈവറായത്. സിനിമാപ്രേമിയായിരുന്നു ആ ഡ്രൈവർ. ചിത്രംവരയ്ക്കലാണു ഹോബി. രാത്രികളിൽ പലതും എഴുതാറുമുണ്ട്. ഒരു ദിവസം അയാൾ സ്റ്റാർ വാർസ് എന്ന ഹോളിവുഡ് സിനിമ കാണാനിടയായി. പിന്നെ, രണ്ടും കൽപ്പിച്ച് വെള്ളിത്തിരയുടെ വിശാലതയിലേക്ക് കൂസലില്ലാതെ ഇറങ്ങിനടന്നു. എന്നിട്ടോ? അതിവിചിത്രമായ മായക്കാഴ്ചകൾ ഒരുക്കി ലോകസിനിമയെ അമ്പരപ്പിക്കുന്ന അവതാരപ്പിറവിയായി. ടെർമിനേറ്റർ, ടൈറ്റാനിക്, ഏലിയൻസ്, അവതാർ... സെല്ലുലോയ്ഡിൽ അദ്ഭുതങ്ങൾ വിരിയിക്കുന്ന ജെയിംസ് ഫ്രാൻസിസ് കാമറൺ എന്ന ചലച്ചിത്ര പ്രതിഭയുടെ ജീവിതം പറയുകയാണ് ‘ഒരിടത്തൊരിടത്ത്’. വിഡിയോ കാണാം.
English Summary: Oridathoridath video series featuring filmmaker James Cameron life story