വിഎസ് എന്ന ചുരുക്കെഴുത്ത്; വിപ്ലവ സൂര്യന്റെ സമരഗാഥകൾ: കാണാം, ഒരിടത്തൊരിടത്ത്
Mail This Article
വിഎസ് എന്ന ചുരുക്കെഴുത്ത് നിവർത്തിയാൽ എന്തൊക്കെ കാണാം? വാനിലുയരെ ചെങ്കൊടി പറക്കാൻ ഉയിരേകിയ സഖാവിനെ. പട്ടിണിയുടെ രാഷ്ട്രീയ ആലയിൽ മിനുക്കിയെടുത്ത വാരിക്കുന്തങ്ങളാൽ ജന്മിത്തത്തെയും രാജവാഴ്ചയെയും പൊരുതിക്കീഴടക്കിയ പോരാളിയെ. കേരളത്തിന്റെ പ്രക്ഷോഭ ചരിത്രത്തിലെ ചുവന്ന പൊട്ടായ പുന്നപ്ര– വയലാര്‍ സമരത്തിന്റെ നായകനെ. ‘സമരം തന്നെ ജീവിതം’ എന്ന ആത്മകഥാ പേരിനെ അന്വർഥമാക്കിയ ആക്ടിവിസ്റ്റിനെ. അധ്വാനവർഗത്തിൽനിന്ന് പടിപടിയായുയർന്ന് മുഖ്യമന്ത്രി പദത്തിലെത്തിയ തൊഴിലാളിയെ. പ്രായമേശാത്ത തീവാക്കുകളാൽ ജനസഞ്ചയത്തെ ആവേശത്തിലാഴ്ത്തുന്ന പ്രസംഗകനെ..! ആലപ്പുഴയിലെ തയ്യൽ തൊഴിലാളിയിൽനിന്ന് ഇന്ത്യയിലെ എണ്ണം പറഞ്ഞ രാഷ്ട്രീയ നേതാവായി ഉയർന്ന വി.എസ്.അച്യുതാനന്ദന്റെ ജീവിതം സമാനതകളില്ലാത്തതാണ്. ഒരിടത്തൊരിടത്ത് പുതിയ എപ്പിസോഡിൽ കാണാം വിഎസിന്റെ സമരഗാഥകൾ. ഈ മാസം 20നാണ് വിഎസിന്‍റെ നൂറാം ജന്മദിനം.