സംസ്ഥാന സ്കൂൾ കലോത്സവം: 220 ഇനങ്ങളിൽ മത്സരം പൂർത്തിയായി, 871 പോയൻറുമായി ആധിപത്യം തുടർന്ന് കണ്ണൂർ
Mail This Article
കൊല്ലം∙ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നാലാം ദിനം 220 ഇനങ്ങളിൽ മത്സരം പൂർത്തിയായപ്പോൾ 871 പോയൻറുമായി കണ്ണൂർ ജില്ല ആധിപത്യം തുടരുന്നു. 866 പോയന്റുമായി കോഴിക്കോടും 860 പോയന്റുമായി പാലക്കാടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഇത്തവണത്തെ കലോൽസവം നാളെ സമാപിക്കാനിരിക്കെ 19 ഇനങ്ങളിൽക്കൂടി മത്സരം പൂർത്തിയാകാനുണ്ട്.
അപ്പീലിന്റെ ആധിക്യത്തിനൊപ്പം വൈകിട്ടു പെയ്ത ശക്തമായ മഴയും മിക്ക വേദികളിലും മത്സര ഷെഡ്യൂൾ താളം തെറ്റിച്ചു. നാടക മത്സര വേദിയുടെ മേൽക്കൂരയിൽ ചോർച്ചയുണ്ടായതോടെ ഒരു മണിക്കൂറിലേറെ മത്സരം നിർത്തിവച്ചു. ശേഷം ടാർപോളിൻ കെട്ടി പുനരാരംഭിച്ചെങ്കിലും മത്സരം അർധരാത്രിയിലേക്കു നീളും.
ഒന്നാം വേദിയിലും വെള്ളക്കെട്ടിനെ തുടർന്ന് മത്സരം നിർത്തിവച്ചിരുന്നു. വട്ടപ്പാട്ട് വേദിയിലേക്ക് പോകേണ്ട വഴികളിൽ വെളിച്ചമില്ലെന്ന പരാതി ഉയർന്നതോടെ സംഘാടകർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു.