ADVERTISEMENT

കൊല്ലം∙  സംസ്ഥാന സ്കൂൾ കലോത്സവ കിരീടത്തിൽ കണ്ണൂർ നാലാം തവണ മുത്തമിട്ടിരിക്കുന്നു. 23 വർഷങ്ങൾ‌ക്കു ശേഷമാണ് കണ്ണൂർ കലാകിരീടം ഉയർത്തുന്നത്. 952 പോയന്റുമായാണ് കണ്ണൂരിന്റെ നേട്ടം. ഇതിനു മുൻപ് 2000ലാണ് കണ്ണൂർ കലോത്സവ ജേതാക്കളായത്. അന്ന് എറണാകുളവുമായി കിരീടം പങ്കുവയ്ക്കുകയായിരുന്നു. 1997, 1998 വർഷങ്ങളിലും കലാകിരീടം കണ്ണൂർ നേടിയിരുന്നു. 

2004 മുതൽ തുടർ ജേതാക്കളായിരുന്ന കോഴിക്കോടിനെയും പാലക്കാടിനെയും പിന്തള്ളിയാണ് ഇത്തവണ കലാകിരീടം നേടിയത് എന്നത് കണ്ണൂരിന്റെ കിരീടമധുരം ഇരട്ടിയാക്കുന്നു. 949 പോയന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും 938 പോയന്റുമായി പാലക്കാട് മൂന്നാം സ്ഥാനവുമാണ്. 1957ൽ ആരംഭിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇതുവരെയുള്ള ജേതാക്കൾ ആരൊക്കെയെന്ന് അറിയാം:

English Summary:

Kerala School Kalolsavam timeline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com