ADVERTISEMENT

ലണ്ടൻ∙ പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തിയുമായുള്ള ബന്ധം കാരണം ഇൻഫോസിസിന് ബ്രിട്ടനിൽ ‘വിഐപി പരിഗണന’ കിട്ടിയെന്ന് പ്രതിപക്ഷം ആരോപിച്ചു. രാജ്യത്ത് ഇൻഫോസിസിന് കൂടുതൽ സാന്നിധ്യം ഉറപ്പാക്കുമെന്ന് മന്ത്രി ജോൺസൻ ഉറപ്പു നൽകിയെന്ന വാർത്തയാണു വിവാദമായത്. പ്രതിപക്ഷമായ ലേബർ പാർട്ടി ഈ വിഷയം സുനകിനു നേരെ ഉയർത്തി. 

വ്യവസായ മന്ത്രിയായ ജോൺസൻ കഴിഞ്ഞ ഏപ്രിലിൽ ബെംഗളുരുവിലെ ഇൻഫോസിസ് ക്യാംപസ് സന്ദർശിച്ച് ഈ വിഷയത്തിൽ ചർച്ച നടത്തിയെന്ന വിവരമാണു പുറത്തുവന്നത്. 

ഇൻഫോസിസ് സ്ഥാപകരിൽ ഒരാളായ എൻ.ആർ. നാരായണമൂർത്തിയുടെ മകളായ അക്ഷത മൂർത്തിക്ക് 0.91% ഓഹരിയാണ് സ്ഥാപനത്തിലുള്ളത്. ഇതിന് ഏതാണ്ട് 6000 കോടി രൂപയോളം മൂല്യം വരും. 

English Summary:

Britain opposition slams vip access for infosys due to Rishi Sunak family link

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com