കൊല്ലത്തു നടക്കുന്ന സംസ്ഥാന കലോത്സവ വേദിയിൽ കഥകളി മത്സരങ്ങൾ തരംഗം സൃഷ്ടിക്കുകയാണ്. കലോത്സവത്തിലെ ഏറ്റവും ചെലവേറിയ ഇനങ്ങളിലൊന്ന്. മുഖത്ത് ചുട്ടികുത്തി ഉടുത്തുകെട്ടി വേദിയിലെത്താൻ മണിക്കൂറുകളുടെ അധ്വാനം വേണം. മത്സരവേദിക്ക് സമീപത്തെ ക്ലാസ് മുറികളിലെല്ലാം നിറയെ കഥകളിയുടെ ആടയാഭരണങ്ങളാണ്. ഓരോരുത്തരുടെയും വേഷങ്ങൾ എടുത്തുവയ്ക്കാൻ ധാരാളം സ്ഥലം വേണം. ഈ വേദിയിൽ മത്സരിക്കാൻ 12 ശിഷ്യരുമായി ഒരാശാൻ വരികയാണ്. പരമ്പരാഗതരീതിയിൽ കഥകളിയിൽ ഉറച്ചുനിൽക്കുന്ന ആശാൻ. കലാമണ്ഡലം വെങ്കിട്ടരാമൻ. കളിയഭ്യസിപ്പിച്ച് ചുട്ടികുത്തി ഉടുത്തുകെട്ടി വേദിയിലെത്തിച്ചവരെല്ലാം എ ഗ്രേഡുമായി തിരികെയെത്തിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com