ശതകോടീശ്വരർ വളരുന്ന ഇന്ത്യ
Mail This Article
വസ്തുതാപരമായ ചില തിരിച്ചറിവുകളോടെ 75–ാം റിപ്പബ്ലിക് ദിനത്തിനൊരുങ്ങാൻ സഹായിക്കുന്ന കാര്യങ്ങളാണ് സുപ്രീം കോടതിയിലെ ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക്ക കഴിഞ്ഞ ദിവസം പറഞ്ഞത്: ‘സാധാരണക്കാരനു നീതിക്കായുള്ള അവസാനത്തെ അഭയസ്ഥാനമാണ് ജുഡീഷ്യറിയെന്നതു ജഡ്ജിമാരും അഭിഭാഷകരും പരസ്പരം അഭിനന്ദിക്കാൻ പറയുന്നതാണ്; സാധാരണക്കാർക്കു ജുഡീഷ്യറിയിലുള്ള വിശ്വാസം വലിയതോതിൽ ശോഷിച്ചിരിക്കുന്നു.’ ശോഷണത്തിന് അദ്ദേഹം പറഞ്ഞ കാരണങ്ങൾ പലതാണ്; കേസുകൾ തീർപ്പാക്കുന്നതിലെ വലിയ കാലതാമസവും മികച്ച അഭിഭാഷകരെവച്ചു വാദിപ്പിച്ചു കേസ് ജയിക്കാനുള്ള സാധാരണക്കാരുടെ ശേഷിയില്ലായ്മയും ഉൾപ്പെടെ. 1950കളിലെ അഥവാ നാമൊരു റിപ്പബ്ലിക് രാഷ്ട്രമായി ജീവിതം തുടങ്ങിയ കാലത്തെ സ്ഥിതിയോടു താരതമ്യം ചെയ്താണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന വിശ്വാസച്ചോർച്ച ജസ്റ്റിസ് വിശദീകരിച്ചത്.