ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോൾ പാക്കിസ്ഥാൻ ടീമിന് മാനസിക സമ്മർദം കൂടുതലാണെന്നും ഇതാണ് പല മത്സരങ്ങളിലും ടീം തോൽക്കാൻ കാരണമെന്നും പാക്ക് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മിസ്ബാഹ് ഉൽ ഹഖ്. വരുന്ന ട്വന്റി20 ലോകകപ്പിലും ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാനെ ഈ മാനസിക സമ്മർദം അലട്ടുമെന്നും ഒരു ചാനൽ ചർച്ചയ്ക്കിടെ മിസ്ബാഹ് പറഞ്ഞു.

   ‘ ഏത് ടൂർണമെന്റായാലും കരുത്തരായ ടീമാണ് ഇന്ത്യ. ഇതു പാക്കിസ്ഥാനെ മാനസികമായി സമ്മർദത്തിലാക്കാറുണ്ട്. ഇത്തരം സമ്മർദം മറികടക്കാൻ ഓസ്ട്രേലിയൻ ടീമിനെപ്പോലുള്ള മനോഭാവം വേണം’– മിസ്ബാഹ് പറഞ്ഞു. ലോകകപ്പിൽ വിരാട് കോലിയുടെ പ്രകടനം നിർണായകമാണെന്നും മിസ്ബാഹ് പറഞ്ഞു. ജൂൺ 9ന് ന്യൂയോർക്കിലാണ് ഇന്ത്യ– പാക്ക് മത്സരം.

English Summary:

Pakistan under pressure when playing against India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com