Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൾട്ടി-ക്യാപ് ഫണ്ടുകൾ

mutual-fund

ഓഗസ്റ്റ് 16ന് ലാർജ് ക്യാപ് ഓഹരികൾ 14.57%, മൾട്ടി-ക്യാപ് 10.83%, മിഡ്-ക്യാപ് 8.02%, സ്മോൾ-ക്യാപ് 6.58% എന്നിങ്ങനെ ആദായ നിരക്കുകൾ നൽകിയതു കാണുമ്പോൾ, ഒരു കാര്യം വ്യക്തമാകുന്നു- ലാർജ് ക്യാപുകളെക്കാൾ റിസ്ക് കൂടിയവയാണ് മൾട്ടി-ക്യാപുകൾ; മിഡ്/സ്മോൾ ക്യാപുകളെക്കാൾ റിസ്ക് കുറഞ്ഞവയും. 

ഏറ്റവും ലളിതമായ റിസ്ക്‌ വിഭജനം ആണിത്. ഇവ പൊതുവെ ഡൈവേഴ്‌സിഫൈഡ്‌ ഇക്വിറ്റി ഫണ്ടുകൾ എന്നും അറിയപ്പെടുന്നു. ആസ്തിയിൽ മുൻപന്തിയിൽ നിൽക്കുന്ന പ്രമുഖ മൾട്ടി -ക്യാപുകളുടെ പ്രവർത്തനം എങ്ങനെയിരുന്നു എന്ന് കാണുക:

1995 ജനുവരിയിൽ വന്ന എച്ഡിഎഫ്സി ഇക്വിറ്റി ഫണ്ട് 15,669.21 കോടി രൂപ ആസ്തിയുള്ളത് കഴിഞ്ഞ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് വർഷങ്ങളിൽ നൽകിയ ആദായ നിരക്ക് യഥാക്രമം 8.6%, 14.8%, 10%, 21.10% എന്നിങ്ങനെ. എൻഎവി 16/08/2018ൽ 639.37രൂപ/യൂണിറ്റ്; ചെലവു നിരക്ക് 1.96.

2009 സെപ്റ്റംബറിൽ വന്ന കോട്ടക് സ്റ്റാൻഡേഡ് മൾട്ടി ക്യാപ് ഫണ്ട് 13,158.76 കോടി രൂപ ആസ്തി. കഴിഞ്ഞ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് വർഷങ്ങളിൽ നൽകിയ ആദായ നിരക്ക് യഥാക്രമം 10%, 16.2%, 12.8%, 23.30%. എൻഎവി 34.72 രൂപ/ യൂണിറ്റ്; ചെലവു നിരക്ക് 2.07.

1994 സെപ്റ്റംബറിൽ വന്ന ഫ്രാങ്ക്‌ളിൻ ഇന്ത്യ ഇക്വിറ്റി ഫണ്ട് (ഫ്രാങ്ക്‌ളിൻ ഇന്ത്യ പ്രൈമ പ്ലസ് ഫണ്ട്) 9650.87 കോടി രൂപ ആസ്തി. കഴിഞ്ഞ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് വർഷങ്ങളിൽ നൽകിയ ആദായ നിരക്ക് യഥാക്രമം 8.6%, 11.90%, 9.20%, 21.4%. എൻഎവി 602.38 രൂപ/യൂണിറ്റ്; ചെലവു നിരക്ക് 2.04.

2005 മാർച്ചിൽ വന്ന റിലയൻസ് മൾട്ടി ക്യാപ് ഫണ്ട് (റിലയൻസ് ഇക്വിറ്റി ഓപ്പർച്യൂണിറ്റീസ് ആർപി)  8927.02 കോടി രൂപ ആസ്തി. 

കഴിഞ്ഞ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് വർഷങ്ങളിൽ നൽകിയ ആദായ നിരക്ക് യഥാക്രമം 9.4%, 12%, 6.2%, 20%. എൻഎവി 16/08/2018ൽ 93.03 രൂപ/യൂണിറ്റ്; ചെലവു നിരക്ക് 2.00.

വിപണിയിൽ ഏതു വിപണിമൂല്യ വിഭാഗത്തിനാണു പ്രിയം എന്നത് നോക്കി ആസ്തി വിന്യാസം ക്രമപ്പെടുത്താവുന്നതിനാൽ ഫണ്ട് മാനേജരുടെ പങ്ക് ഈ പദ്ധതിയുടെ ആദായ നിരക്കിൽ കൂടുതൽ ഉണ്ട്.