Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാർജ് ക്യാപ് ഫണ്ടുകൾ

വിപണിമൂല്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന 100 ഓഹരികൾക്കാണ് ലാർജ് ക്യാപ് ഇണങ്ങുക. ഇത്തരം ഓഹരികൾ കൂടുതലായി ഉൾക്കൊള്ളുന്ന പോർട്ഫോളിയോ ഉള്ളവ ലാർജ് ക്യാപ് വിഭാഗത്തിൽപെടുന്ന മ്യൂച്വൽ ഫണ്ട് പദ്ധതികൾ ആയി പരിഗണിക്കും. ഈ ഓഹരികൾ, മിക്കവാറും കാലം  തെളിയിച്ച ബിസിനസുകളുടേതായിരിക്കും. ഏതു വിപണി കാലാവസ്ഥയിലും വിറ്റുമാറാവുന്ന വിധം ലിക്വിഡിറ്റി ഉള്ളവയായതിനാൽ ഈ പൊതുസ്വഭാവം അവ ഉൾകൊള്ളുന്ന ഫണ്ട് പദ്ധതികൾക്കും ഉണ്ടായിരിക്കും.

മിഡ് ക്യാപ് , സ്മോൾ ക്യാപ് വിഭാഗങ്ങളെ അപേക്ഷിച്ച് ലാർജ് ക്യാപ് പദ്ധതികളിൽ ആദായനിരക്കു കുറവായിരിക്കും. റിസ്ക്‌ കുറവായതിനാൽ ആദായനിരക്കും കുറവ്, അത്ര തന്നെ.

ആസ്തിവലുപ്പത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ലാർജ് ക്യാപ് ഫണ്ടുകളിൽ സൂചിക പദ്ധതികളെയും ഇടിഎഫുകളെയും  ഒഴിവാക്കിയാൽ, ആദ്യ പത്തെണ്ണം ആദിത്യ ബിർള സൺലൈഫ് ഫ്രണ്ട്‌ലൈൻ ഇക്വിറ്റി ഫണ്ട്, എസ്ബിഐ ബ്ലൂ ചിപ് ഫണ്ട് , ഐസിഐസിഐ പ്രൂഡൻഷ്യൽ ബ്ലൂചിപ് ഇക്വിറ്റി ഫണ്ട്, എച്ഡിഎഫ്സി ടോപ് 100 ഫണ്ട്, ഫ്രാങ്ക്‌ളിൻ ഇന്ത്യ ബ്ലൂ ചിപ് ഫണ്ട്, യുടിഐ മാസ്റ്റർഷെയർ ഫണ്ട്, ആദിത്യ ബിർള ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട്, ജെഎംലാർജ് ക്യാപ് ഫണ്ട്, ഡിഎസ്പി ടോപ് ഇക്വിറ്റി റഗുലർ ഫണ്ട് എന്നിവ.

നിഫ്റ്റി സൂചിക കഴിഞ്ഞ 1, 3, 5, 10  വർഷങ്ങളിൽ 10.62%, 12.04%, 13.73%, 10.76% എന്നിങ്ങനെ ആദായനിരക്കു നൽകിയപ്പോൾ, ലാർജ് ക്യാപ് വിഭാഗം  യഥാക്രമം   8.9%, 12.18%, 14.62%, 11.27% നൽകി.