Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.എം. ട്രേഡിങ്ങ് 2.35 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകി

km-trading-relief-fund പ്രളയ ദുരന്തത്തിനിരയായ കേരളത്തിന്റെ പുനർനിർമാണത്തിനായുള്ള 2.35 കോടി രൂപയുടെ ചെക്ക് മന്ത്രി ഇ.പി.ജയരാജനു കെ.എം.ട്രേഡിങ്ങ് ഗ്രൂപ്പ് സിഇഒയും മാനേജിങ് ഡയക്ടറുമായ കോരാത്ത് മുഹമ്മദ് കൈമാറുന്നു.

തിരുവനന്തപുരം ∙ പ്രളയ ദുരന്തത്തിനിരയായ കേരളത്തിന്റെ പുനർനിർമാണത്തിനു കൈത്താങ്ങുമായി കെ.എം.ട്രേഡിങ്ങ് ഗ്രൂപ്പും. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.എം.ട്രേഡിങ്ങ് ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് രണ്ട് കോടി രൂപ നൽകി. ഇതിന്റെ ചെക്ക് മന്ത്രി ഇ.പി.ജയരാജനു കെ.എം.ട്രേഡിങ്ങ് ഗ്രൂപ്പ് സിഇഒയും മാനേജിങ് ഡയക്ടറുമായ കോരാത്ത് മുഹമ്മദ് കൈമാറി. ഇതു കൂടാതെ കെ.എം.ട്രേഡിങ്ങ് ഗ്രൂപ്പിന്റെ സ്ഥാപനകളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരുൾപ്പെടെയുള്ള വിവിധ രാജ്യക്കാരായ സ്റ്റാഫ് അംഗങ്ങൾ സമാഹരിച്ച 35 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.